പുതുപ്പാടിയിൽ അമ്മ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആഷിക്കിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ജയിലിൽ വെച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്നാണ് അധികൃതർ ഈ നടപടി സ്വീകരിച്ചത്. പ്രതിയെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് ഇന്ന് താമരശേരി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പണം നൽകാത്തതിന്റെ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു.
തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖിന്റെ പ്രതികരണം. ആഷിഖിന് ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ പിതാവ് വിവാഹബന്ധം വേർപ്പെടുത്തി പിരിഞ്ഞു. പിന്നീട് കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. ലഹരി ഉപയോഗിച്ച് നേരത്തെയും ആഷിഖ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി പോലീസ് പറയുന്നു.
കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് വാീട്ടിൽ എത്തിയ ആഷിഖ് പണം ആവശ്യപ്പെട്ട് അമ്മയുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ആഷിഖ് വീട്ടിൽ എത്തിയിരുന്നില്ല. എവിടെ പോയിരുന്നെന്ന് ചോദിച്ച അമ്മയോട് തനിക്ക് പൈസ വേണം എന്നായിരുന്നു മറുപടി. ഈ തർക്കത്തിനൊടുവിലാണ് സുബൈദയെ കൊലപ്പെടുത്തിയത്.
Story Highlights: Aashiq, accused of murdering his mother Subaida in Puthuppadi, has been transferred to Kuthiravattam Mental Health Centre after displaying signs of mental distress in jail.