സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്‌സി വിജ്ഞാപനം; വിശദമായ സിലബസും സ്കീമും ഉൾപ്പെടുത്തും

Anjana

PSC Secretariat Assistant Notification

പിഎസ്‌സി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്. വിശദമായ സിലബസും സ്കീമും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിക്കും. ബിരുദതല പ്രാഥമിക പൊതുപരീക്ഷ നടത്തി അർഹതാപട്ടിക തയ്യാറാക്കും. തുടർന്ന് മുഖ്യപരീക്ഷയും അഭിമുഖവും നടത്തിയ ശേഷമാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുക.

നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ പട്ടിക പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് സമയക്രമം കമ്മീഷൻ യോഗം അംഗീകരിച്ചത്. മുഖ്യപരീക്ഷയ്ക്ക് 100 വീതം മാർക്കുള്ള രണ്ട് പേപ്പറുകൾ ഉണ്ടായിരിക്കും. അർഹതാപട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമേ മുഖ്യപരീക്ഷ എഴുതാൻ അർഹതയുണ്ടാകൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സെക്രട്ടേറിയറ്റ്, പിഎസ്‌സി, നിയമസഭ, അഡ്വക്കറ്റ് ജനറൽ ഓഫീസ്, ലോക്കൽ ഫണ്ട് ഓഡിറ്റ്, വിജിലൻസ് ട്രൈബ്യൂണൽ, സ്പെഷ്യൽ ജഡ്ജ് ആൻഡ് എൻക്വയറി കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ അസിസ്റ്റന്റ്, ഓഡിറ്റർ തസ്തികയിലേക്കുള്ള വിജ്ഞാപനം ഡിസംബറിൽ പ്രസിദ്ധീകരിക്കും. ഈ തസ്തികകളിലേക്കും സമാനമായ രീതിയിൽ തന്നെയായിരിക്കും തിരഞ്ഞെടുപ്പ് നടപടികൾ.

Story Highlights: PSC to issue notification for Secretariat Assistant post with detailed syllabus and scheme, followed by preliminary exam, main exam, and interview

Leave a Comment