പിഎസ്സി വിവിധ ടെക്നിക്കൽ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. നിലവിൽ ആരോഗ്യ വകുപ്പിലും ഇൻഷുറൻസ് മെഡിക്കൽ സർവീസസിലുമാണ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് II, റഫ്രിജറേഷൻ മെക്കാനിക്, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികകളിലേക്കാണ് ഇപ്പോൾ വിജ്ഞാപനം വന്നിരിക്കുന്നത്.
ആരോഗ്യ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് മുസ്ലിം വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം. ഈ ജോലിക്ക് 20-39 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സയൻസ് വിഷയത്തിൽ 50% മാർക്കിൽ കുറയാതെ പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു പാസായിരിക്കണം എന്നതാണ് പ്രധാന യോഗ്യത. കൂടാതെ ശ്രീ ചിത്രാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജി/മെഡിക്കൽ കോളേജുകൾ / ആരോഗ്യ വകുപ്പ് നടത്തുന്ന ബ്ലഡ് ബാങ്ക് ടെക്നോളജിയിലുള്ള രണ്ടു വർഷത്തെ ഡിപ്ലോമ കോഴ്സ് പാസായിരിക്കണം.
ഇൻഷുറൻസ് മെഡിക്കൽ സർവീസസിൽ ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് II തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഈ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ₹ 26,500 – 60,700/- രൂപ വരെ ശമ്പളം ലഭിക്കും. തൃശ്ശൂർ ജില്ലയിൽ നിലവിൽ ഒരു ഒഴിവുണ്ട്. 18-36 വയസ്സുവരെ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
ഈ തസ്തികയിലേക്കുള്ള നിയമനം നേരിട്ടുള്ള നിയമനത്തിലൂടെയാണ് നടക്കുന്നത്. അപേക്ഷകർ എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യമായ പരീക്ഷ പാസായിരിക്കണം. കൂടാതെ ഇ.സി.ജി. ആൻഡ് ഓഡിയോമെട്രിക് ടെക്നോളജിയിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. ഈ യോഗ്യതയുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ആരോഗ്യ വകുപ്പിൽ റഫ്രിജറേഷൻ മെക്കാനിക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ പുറത്തിറക്കി. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് ₹ 35,600 – 75,400/- രൂപ വരെ ശമ്പളം ലഭിക്കും. നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 19-36 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഈ ജോലിക്ക് അപേക്ഷിക്കുന്നതിനുള്ള മറ്റ് യോഗ്യതകൾ താഴെ പറയുന്നവയാണ്: അപേക്ഷകർ എസ്.എസ്.എൽ.സി പാസായിരിക്കണം. കേരള സർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗിലുള്ള പോസ്റ്റ് ഡിപ്ലോമ കോഴ്സ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. ഏതെങ്കിലും സർക്കാർ / അർദ്ധ സർക്കാർ / രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും റഫ്രിജറേറ്ററുകളുടെയും എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ മൂന്ന് വർഷത്തിൽ കുറയാത്ത പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ സർക്കാർ നൽകുന്ന മെക്കാനിക്ക്-റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് സർട്ടിഫിക്കറ്റ് കൂടാതെ ഏതെങ്കിലും സർക്കാർ / അർദ്ധ സർക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും റഫ്രിജറേറ്ററുകളുടെയും എയർ കണ്ടീഷനിംഗ് ഉപകരണങ്ങളുടെയും പരിപാലനത്തിലും റിപ്പയറിംഗിലും നേടിയ അഞ്ച് വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
Story Highlights: പിഎസ്സി വിവിധ ടെക്നിക്കൽ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ഈ മാസം 31.



















