
സെപ്തംബർ 27ന് നിശ്ചയിച്ചിരുന്ന പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി പരീക്ഷകളുടെ സമയം ഉച്ചക്ക് 2 മണി മുതലായിരിക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഈ മാസം 24 മുതല് പ്ലസ് വണ് പരീക്ഷ നടത്താനും വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനമായി. കഴിഞ്ഞ ദിവസം സുപ്രിംകോടതി പ്ലസ് വണ് പരീക്ഷ നടത്തുന്നതിനുള്ള അനുമതി നല്കിയിരുന്നു.
സര്ക്കാരിന്റെ ഉറപ്പുകള് പരിഗണിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ നടപടി.പരീക്ഷകള് നടത്തരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്ജികള് സുപ്രിംകോടതി നിഷേധിച്ചിരുന്നു. തുടർന്നാണ് പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട് സര്ക്കാര് തീരുമാനമെടുത്തത്ത്.
Story highlight : PSC exam postponed.