Headlines

Tech

വാട്സ്ആപ്പിന്‍റെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു ; പ്രോപബ്ലിക അന്വേഷണ റിപ്പോര്‍ട്ട്.

വാട്സ്ആപ്പിന്‍റെ സുരക്ഷ വീണ്ടും ചര്‍ച്ചയാകുന്നു

ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലെ മെസേജിങ്​ ആപ്ലിക്കേഷനായ വാട്സ്ആപ്പിന്‍റെ സുരക്ഷ വീണ്ടും ചർച്ചാവിഷയമാവുകയാണ്. ഉപയോക്താക്കളുടെ വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ലോകത്തിന്റെ വിവിധ കോണുകളിലുള്ള ഫെയ്‌സ്ബുക്ക് ജീവനക്കാര്‍ക്ക് വായിക്കാനും പങ്കുവയ്ക്കാനും കഴിയുമെന്നാണ് പുതിയ വിവരം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ഓണ്‍ലൈന്‍ മാധ്യമം ‘പ്രോപബ്ലിക’ യുടെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വിശദമാക്കിയിട്ടുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഓസ്റ്റിന്‍, ടെക്‌സസ്, സിംഗപ്പൂര്‍, ഡബ്ലിന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ കമ്പനിക്കായി ആയിരത്തിലേറെ കരാര്‍ ജീവനക്കാരാണുള്ളത്. വാട്‌സ്ആപ്പിലെ ലക്ഷക്കണക്കിന് ഉള്ളടക്കങ്ങൾ ഇവര്‍ പരിശോധിക്കുന്നതായി പ്രോപബ്ലിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒരു ഉപയോക്താവ് സന്ദേശങ്ങള്‍ ‘റിപ്പോര്‍ട്ട്’ ചെയ്യുകയാണെങ്കിൽ  വാട്‌സ്ആപ്പിന്റെ മോഡറേഷന്‍ കരാറുകാരിലേക്ക് ആ സന്ദേശത്തിന്റെ പകര്‍പ്പ് എത്തപ്പെടുമെന്നും അന്വേഷണ റിപ്പോര്‍ട്ടിൽ പറഞ്ഞിട്ടുണ്ട്.

ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് വാട്‌സ്ആപ്പ് സന്ദേശങ്ങൾ കമ്പനി കാണുന്നില്ലെന്ന് ആവർത്തിച്ചതിനു പിന്നാലെയാണ് ഇങ്ങനെയൊരു വെളിപ്പെടുത്തൽ. തട്ടിപ്പ്​കേസുകൾ, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന തുടങ്ങിയവ തടയാൻ കരാര്‍ ജീവനക്കാർ അൽ‌ഗോരിതവും ഉള്ളടക്കവും പ്രയോജനപ്പെടുത്തുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ട്.

സന്ദേശങ്ങളെ കൂടാതെ ഒരു ഉപയോക്താവി​ന്‍റെ വാട്‌സ്ആപ്പ് പ്രൊഫൈൽ, ഗ്രൂപ്പുകളുടെ പേരുകള്‍, പ്രൊഫൈൽ ചിത്രങ്ങൾ, ഫോൺ നമ്പർ, സ്റ്റാറ്റസ് സന്ദേശം, ഫോൺ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ തുടങ്ങിയവ ഉൾപ്പെടെ എൻക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങളെല്ലാം തന്നെ ഈ കരാർ ജീവനക്കാർക്ക് കാണാൻ സാധിക്കുമെന്നും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Story highlight : ‘Propublika’ investigation report on security of whatsapp messages.

More Headlines

ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ലെബനനിലെ പേജർ സ്ഫോടനം: ഇസ്രയേലിന്റെ രഹസ്യ സൈബർ യൂണിറ്റ് 8200-ന്റെ പങ്ക് സംശയിക്കപ്പെടുന്നു
ചെറിയ വിമാനത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഇന്ന് ഭൂമിക്കരികിലൂടെ കടന്നുപോകുമെന്ന് നാസ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'
ആപ്പിളിന്റെ ഐഫോൺ 16 സീരീസ്: പ്രീ സെയിലിൽ പ്രതീക്ഷിച്ചതിലും കുറവ് ഡിമാൻഡ്
സ്മാർട്ട്ഫോണിൽ സ്റ്റോറേജ് സ്പേസ് വർധിപ്പിക്കാൻ പ്രയോഗിക്കാവുന്ന എളുപ്പവഴികൾ
തിരുവനന്തപുരത്ത് വൻ സൈബർ തട്ടിപ്പ്; സെപ്റ്റംബറിൽ നഷ്ടം നാലു കോടിയിലധികം

Related posts