
മലപ്പുറം: ചെങ്കോട് മലവാരത്തിലെ പുല്ലങ്കോട് എസ്റ്റേറ്റില് കടുവയുടെ സാന്നിധ്യമുള്ളതായി കണ്ടെത്തൽ.കാട്ടുപന്നിയുടെ പാതി ഭക്ഷിച്ച ജഡം കണ്ടെത്തിയതോടെയാണ് സ്ഥിരീകരണം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പുല്ലങ്കോട് എസ്റ്റേറ്റ് സിനിയര് മാനേജറുടെ ബംഗ്ലാവിന് സമീപത്തെ 2006 റീ പ്ലാന്റിംഗ് ഏരിയയിലാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്.കഴിഞ്ഞ ദിവസം പുലര്ച്ചെ ടാപ്പിംഗിനെത്തിയ തൊഴിലാളികളാണ് പന്നിയുടെ ജഡം ആദ്യം കണ്ടത്.
കടുവയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്പാടുകളും മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും സമീപത്തുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ച മുൻപ് പുല്ലങ്കോട് 2013 റീ പ്ലാന്റിംഗ് ഏരിയക്ക് അടുത്തായുള്ള മറ്റൊരു സ്വകാര്യ തോട്ടത്തിലും ടാപ്പിംഗ് തൊഴിലാളികള് കടുവയെ കണ്ടിരുന്നതായി പറയുന്നു.
Story highlight : Presence of tiger at Pullangode estate in Malappuram.