ലഹരി കേസ്: ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍, ഓം പ്രകാശിനെ അറിയില്ലെന്ന് പ്രയാഗ മാര്‍ട്ടിന്‍

Anjana

Prayaga Martin drug case

കൊച്ചി: ലഹരി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് പൊലീസിന് മുന്നില്‍ ഹാജരായ നടി പ്രയാഗ മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാനാണെന്നും ഓം പ്രകാശിനെ അറിയില്ലെന്നും താരം വ്യക്തമാക്കി. വാര്‍ത്ത വന്നതിനു ശേഷം ഗൂഗിള്‍ ചെയ്താണ് അയാളെക്കുറിച്ച്‌ അറിഞ്ഞതെന്നും പ്രയാഗ പറഞ്ഞു.

“നമ്മള്‍ പല സ്ഥലത്ത് പോകുന്ന ആളുകളാണ്. പലരേയും കാണുകയും സോഷ്യലൈസ് ചെയ്യുകയും ചെയ്യും. ജീവിതത്തിന്റെ ഭാഗമാണ് ഇത്. ഇവിടെ ക്രിമിനല്‍സ് ഉണ്ടോ എന്ന് ചോദിച്ചിട്ട് ഒരു സ്ഥലത്ത് കയറാനാവില്ല. പ്രത്യേകിച്ച്‌ 20 പേരോളം അവിടെയുള്ളപ്പോള്‍,” എന്ന് പ്രയാഗ വിശദീകരിച്ചു. അവിടെ പാര്‍ട്ടി ഒന്നും ഉണ്ടായിരുന്നില്ലെന്നും ഒരു ഒത്തുകൂടല്‍ മാത്രമായിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

“ഞാന്‍ എന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളെ കാണുന്നതിനാണ് പോയത്. നിര്‍ഭാഗ്യവശാല്‍ ആ സമയത്ത് ഈ പറയുന്ന ആള്‍ അവിടെ ഉണ്ടായെന്നാണ് പറയപ്പെടുന്നത്. ഞാന്‍ അദ്ദേഹത്തെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിട്ടില്ല. കണ്ടതായി ഓര്‍മയില്ല,” എന്ന് പ്രയാഗ കൂട്ടിച്ചേര്‍ത്തു. ഓം പ്രകാശുമായി ബന്ധപ്പെട്ട ലഹരി കേസിലാണ് പ്രയാഗ മാര്‍ട്ടിന്‍ ചോദ്യം ചെയ്യലിന് ഹാജരായത്.

Story Highlights: Actress Prayaga Martin clarifies she visited hotel to meet friends, denies knowing Om Prakash in drug case

Leave a Comment