പ്രഭാ വര്‍മയുടെ ‘രൗദ്ര സാത്വികം’ എന്ന കൃതിക്ക് സരസ്വതി സമ്മാന്‍ പുരസ്കാരം ലഭിച്ചത് മലയാള സാഹിത്യത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അഭിപ്രായപ്പെട്ടു. എന്‍ രാമചന്ദ്രന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രഭാവര്‍മയ്ക്ക് നല്കിയ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 33 വര്‍ഷത്തിനിടെ നാലാം തവണയാണ് മലയാളത്തിലേക്ക് ഈ പുരസ്കാരമെത്തുന്നതെന്നും, 22 ഭാഷകളിലെ പത്തുവര്‍ഷത്തെ കൃതികള്‍ വിലയിരുത്തി ലഭിക്കുന്ന പുരസ്കാരം മലയാളത്തിന് കിട്ടിയെന്നത് ഈ കൃതിയുടെ പ്രാധാന്യം വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറുപടി പ്രസംഗത്തില്‍ പ്രഭാവര്‍മ, തന്റെ എഴുത്തിലെ സത്യസന്ധതയാണ് ആസ്വാദകരുടെ മനസ്സില്‍ സ്നേഹപൂര്‍വമായ അംഗീകാരം നേടിത്തന്നതെന്ന് പറഞ്ഞു. അക്ഷരങ്ങളിലും എഴുത്തിലും കാപട്യം കാണിക്കാതിരുന്നതിന്റെ ഫലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ബാബു ദിവാകരന് അധ്യക്ഷത വഹിച്ചു.
പരിപാടിയില്‍ ശശി തരൂര്‍ എംപി, ട്വന്റിഫോര്‍ എഡിറ്റര്‍ ഇന്‍ ചീഫും ഫൗണ്ടേഷന് സെക്രട്ടറിയുമായ പി പി ജെയിംസ്, രാജശ്രീ വാര്യര്‍, മീന ടി പിള്ള, കെ ജി താര, ഷെയ്ഖ് അഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു. ചടങ്ങില്‍ സി ധനലക്ഷ്മി, പ്രഭാവര്‍മ രചിച്ച കീര്‍ത്തനങ്ങള്‍ ആലപിച്ചു. ഈ അനുമോദന സമ്മേളനം മലയാള സാഹിത്യത്തിന്റെ മികവിനെയും പ്രഭാവര്‍മയുടെ സാഹിത്യ സംഭാവനകളെയും അംഗീകരിക്കുന്ന വേദിയായി മാറി.
Story Highlights: Justice Devan Ramachandran praises Prabha Varma’s Saraswati Samman award as recognition for Malayalam literature.