2025-ലെ അബുദാബി ശക്തി അവാർഡുകൾക്കായി സാഹിത്യകൃതികൾ ക്ഷണിച്ചു. 2022 ജനുവരി 1 മുതൽ 2024 ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ച ഒന്നാം പതിപ്പിലുള്ള മൗലിക കൃതികൾ മാത്രമേ പരിഗണിക്കൂ. വിവർത്തനങ്ങളും അനുകരണങ്ങളും അയയ്ക്കരുത്.
കവിത, നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മനഃശാസ്ത്രം, സംസ്കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) തുടങ്ങിയ വിഭാഗങ്ങളിലെ കൃതികൾക്കാണ് അബുദാബി ശക്തി അവാർഡുകൾ. സാഹിത്യനിരൂപണ കൃതികൾക്ക് ശക്തി തായാട്ട് അവാർഡും, ആത്മകഥ, ജീവചരിത്രം, സ്മരണ, യാത്രാവിവരണം തുടങ്ങിയ ഇതര സാഹിത്യവിഭാഗങ്ങളിലെ കൃതികൾക്ക് ശക്തി- എരുമേലി പരമേശ്വരൻപിള്ള അവാർഡും നൽകും.
25,000 രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് അവാർഡ്. 2020 മുതൽ 2024 വരെയുള്ള വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരുടെ കൃതികൾ പരിഗണിക്കില്ല.
കൃതികളുടെ മൂന്ന് കോപ്പികൾ വീതം ഏപ്രിൽ 25-നകം കൺവീനർ, അബുദാബി ശക്തി അവാർഡ് കമ്മിറ്റി, ദേശാഭിമാനി, അരിസ്റ്റോ ജങ്ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ അയയ്ക്കണം. ചെയർമാൻ പി. കരുണാകരനും കൺവീനർ എ. കെ. മൂസ മാസ്റ്ററും ഇക്കാര്യം അറിയിച്ചു.
Story Highlights: The Abu Dhabi Sakthi Awards invites submissions of original literary works published between January 1, 2022, and December 31, 2024.