കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ മരണത്തിൽ പി പി ദിവ്യയ്ക്കെതിരെ പ്രധാന വകുപ്പുകൾ ഒഴിവാക്കിയാണ് കേസെടുത്തതെന്ന് പരാതി ഉയർന്നിരിക്കുകയാണ്. പൊതു പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ കുളത്തൂർ ജയ്സിങ് ആണ് ഡിജിപിക്ക് പരാതി നൽകിയത്. ജില്ലാ കളക്ടറുടെ മൊഴി അനുസരിച്ച് കൂടുതൽ വകുപ്പുകൾ ചുമത്താമായിരുന്നെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു.
ജില്ലാ കളക്ടറുടെ വേദിയിൽ അതിക്രമിച്ച് കയറുക, കളക്ടറേറ്റിലെ യോഗത്തിൽ അനുമതി ഇല്ലാതെ പ്രവേശിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയില്ലെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ഈ വകുപ്പുകൾ ഒഴിവാക്കിയാണ് കേസെടുത്തിരിക്കുന്നത്. മുന്കൂര് ജാമ്യ അപേക്ഷയില് ഉത്തരവ് വരും വരെ അറസ്റ്റ് വേണ്ടെന്നാണ് പോലീസിന്റെ ഇപ്പോഴത്തെ നിലപാട്.
ഒളിവില് കഴിയുന്ന പി പി ദിവ്യയുടെ നിലപാട് കീഴടങ്ങേണ്ടതില്ലെന്നാണ്. മുന്കൂര് ജാമ്യാപേക്ഷയില് ചൊവ്വാഴ്ചയാണ് തലശ്ശേരി പ്രിന്സിപ്പല് സെഷന്സ് കോടതി വിധി പറയുക. ദിവ്യക്കെതിരായ സംഘടന നടപടിയും വൈകുമെന്നാണ് റിപ്പോർട്ട്.
Story Highlights: Complaint filed against PP Divya in Naveen Babu’s death case, alleging omission of key sections