പൂവാറിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരെ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചെന്ന പരാതി ഉയർന്നു. അരുമാനൂർ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അച്ചുവാണ് മർദ്ദനമേറ്റത്. നാലംഗ കോൺഗ്രസ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പരാതി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പൂവാർ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.
യുവാവിനെ തട്ടിക്കൊണ്ടുപോയി ഒരു ഗോഡൗണിൽ പാർപ്പിച്ച ശേഷമാണ് മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. കോൺഗ്രസ് പ്രവർത്തകരാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്ന് യുവാവ് ആരോപിക്കുന്നു.
Story Highlights: A 22-year-old man from Arumannoor was allegedly abducted and assaulted by Congress workers in Poovar.