പോളിടെക്‌നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനം; അഡ്മിഷൻ ഒക്ടോബർ 27 മുതൽ 29 വരെ.

Anjana

Polytechnic Diploma Admission
Polytechnic Diploma Admission

2021-22 അദ്ധ്യയന വർഷത്തിലെ പോളിടെക്‌നിക് ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ആരംഭിക്കുകയാണ്.

ഒക്ടോബർ 27 മുതൽ 29 വരെ അതാതു സ്ഥാപനങ്ങളിൽ വച്ചായിരിക്കും അഡ്മിഷൻ നടത്തുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്‌പോട്ട് അഡ്മിഷനിൽ അപേക്ഷകന് ജില്ലയിലെ ഏത് സ്ഥാപനങ്ങളിലേക്കും ഏത് ബ്രാഞ്ചുകളിലേയ്ക്കും പുതിയ ഓപ്ഷനുകൾ നൽകുവാൻ സാധിക്കും.

അപേക്ഷകർ www.polyadmission.org/let എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഷെഡ്യൂളിൽ പറഞ്ഞിരിക്കുന്ന സമയക്രമമനുസരിച്ച് സ്ഥാപനത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഐ ടി ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷൻ ഡിസൈൻ, ടെക്സ്റ്റയിൽ  ആൻഡ് അപ്പാരൽ ഡിസൈൻ, ഇന്റഗ്രേറ്റഡ് ലൈഫ്സ്റ്റൈൽ പ്രോഡക്ട് ഡിസൈൻ എന്നി പി ജി ഡിപ്ലോമ എന്നീ കോഴ്‌സുകലിലേക്കാണ് സ്‌പോട്ട് അഡ്മിഷൻ.

അപേക്ഷിക്കേണ്ട രീതി : ഡിഗ്രിക്ക് ഏതെങ്കിലും വിഷയത്തിൽ 55 ശതമാനം മാർക്കുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ, 1000 രൂപ അപ്ലിക്കേഷൻ ഫീസ് കെഎസ്‌ഐഡി ബാങ്ക് അക്കൗണ്ടിൽ അടച്ച രസീത് സഹിതം, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് ഈ മാസം 29 ആം തീയതി വൈകിട്ട് 3 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക.

30 ആം തീയതി ഓൺലൈൻ അഭിമുഖം ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് www.ksid.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അറിയിപ്പ്!  നിങ്ങളിലേക്ക് സന്ദേശങ്ങൾ എത്തിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.  ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ നിങ്ങളുടെ ഉത്തരവാദിത്വത്തിൽ അന്വേഷിക്കുക.ഇതു സംബന്ധിച്ചുണ്ടാകുന്ന യാതൊന്നും ഞങ്ങളെ ബാധിക്കുന്നതല്ല.  എന്തെങ്കിലും വിവരങ്ങൾ ഞങ്ങളെ അറിയിക്കുവാനുണ്ടെങ്കിൽ [email protected] എന്ന ഈമെയിൽ വഴി ബന്ധപ്പെടുക.

Story highlight : Polytechnic Diploma Lateral Entry Admission.