
നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ തുറന്ന കുതിരാൻ തുരങ്കം രാഷ്ട്രീയ വിവാദത്തിൽ. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയാണ് ഇന്നലെ വൈകിട്ടോടെ ട്വിറ്ററിൽ കുതിരാൻ തുരങ്കം തുറക്കുമെന്ന് അറിയിച്ചത്.
വൈകിട്ട് അഞ്ചര വരെ സംസ്ഥാന സർക്കാരിന് ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിരുന്നില്ല. തുരങ്കം തുറക്കുന്നത് സംബന്ധിച്ച് കൃത്യമായ ദിവസം അറിയിക്കണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല.
തുരങ്കത്തിന്റെ അടുത്തഘട്ട പ്രവർത്തനങ്ങൾക്ക് എല്ലാ വിധ പിന്തുണയും നൽകുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതേസമയം കേന്ദ്ര നടപടിയിൽ അദ്ദേഹം അതൃപ്തി പ്രകടമാക്കിയില്ല.
ഒറ്റ തുരങ്കം തുറന്നതിനാൽ ടോൾ പിരിവ് നടത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് പദ്ദതിക്ക് വേഗം കൂടിയതെന്ന വാദം നിലനിൽക്കെ കേന്ദ്ര സർക്കാരുമായി തുറന്ന പോരിന് സംസ്ഥാനം മുതിരില്ലെന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
Story Highlights: Political controversies about opening of Kuthiran tunnel in Kerala