
തൃശ്ശൂരിൽ ഭർത്താവ് മദ്യപിച്ച് ക്രൂരമായി മർദ്ദിക്കുന്നു എന്ന ഭാര്യയുടെ പരാതി അന്വേഷിക്കാനെത്തിയ തൃശൂർ മെഡിക്കൽ കോളേജ് പോലീസ് ഭർത്താവിൻറെ ജീവൻ രക്ഷിച്ചു.
ഒക്ടോബർ 25 ന് രാത്രി 11 മണിയോടെയാണ് സംഭവങ്ങൾ നടന്നത്.സ്ത്രീയുടെ പരാതി അന്വേഷിക്കാൻ നൈറ്റ് പട്രോളിങ്ങിലായിരുന്ന സബ് ഇന്സ്പെക്ടര് പിപി ബാബുവും, സിവില് പൊലീസ് ഓഫീസര് കെകെ ഗിരീഷും സ്ഥലത്തെത്തി.
പരാതിക്കാരിയായ സ്ത്രീ പോലീസിനെയും കാത്ത് വീടിനു പുറത്ത് നിൽകുകയായിരുന്നു.
തുടർന്ന് ഭർത്താവിനെ അന്വേഷിക്കാൻ വേണ്ടി പോലീസ് വീടിനകത്ത് കയറി വിളിച്ചിട്ടും തുറക്കാത്തതിനാൽ ജനൽ വഴി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിക്കാൻ ശ്രമിക്കുന്ന ഭർത്താവിനെ പോലീസുകാർ കണ്ടത്.
ഉടൻതന്നെ വാതിൽ ചവിട്ടി പൊളിച്ചു പോലീസുകാർ അകത്തെത്തി ഇയാളെ താഴെയിറക്കി.
പോലീസ് ജീപ്പിൽ തന്നെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയ യുവാവ് ഇപ്പോൾ അപകടനില തരണം ചെയ്തിരിക്കുകയാണ്.
Story highlight : Police rescued husband while investigating wife’s complaint