Headlines

Crime News

ഗ്രാമീണർക്ക് നേരെ വെടിവെയ്പ്; മൃതദേഹത്തിൽ ചവിട്ടിയും ചാടിയും ആഘോഷം.

ആസ്സാമിൽ ഗ്രാമീണർക്ക് നേരെ വെടിവെയ്പ്

അസമിൽ ഭൂമി കയ്യെറിയതിനെ തുടർന്ന് നടന്ന കുടിയൊഴിപ്പിക്കലിൽ പ്രതിഷേധം നടത്തിയ ഗ്രാമീണർക്ക് നേരെ പോലീസിന്റെ വെടിവെയ്പ്പ്. പ്രതിഷേധിച്ചയാളെ  വെടിവയ്ക്കുകയും മൃഗീയമായി നിലത്തിട്ട് തല്ലി ചതയ്ക്കുകയും ചെയ്തു. മൃതദേഹത്തിൽ ഫോട്ടോഗ്രാഫർ ചാടുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 അസം എംഎൽഎ  അഷ്‌റഫുൽ ഹുസൈനാണ് ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. കുടിയൊഴിപ്പിക്കലിൽ പ്രതിഷേധിക്കുകയായിരുന്നു ഗ്രാമീണർ. തുടർന്ന് കാര്യമായ പ്രകോപനമില്ലാതെ പോലീസ് ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

 തുടർന്ന് മരിച്ചെന്ന് ഉറപ്പാക്കിയതിന് ശേഷം മാത്രമാണ് പോലീസ് മടങ്ങിയത്. കൂടാതെ പോലീസ് നോക്കി നിൽക്കെ ക്രൂരമായാണ് ഫോട്ടോഗ്രാഫർ മൃതദേഹത്തോട് ക്രൂരമായി പെരുമാറിയത്.

 അനധികൃതമായി ഭൂമി കയറിയെന്ന് ആരോപിച്ച് എണ്ണൂറോളം മുസ്ലിം കുടുംബങ്ങളെ സംസ്ഥാന സർക്കാർ കുടിയൊഴിപ്പിക്കുകയാണ്. സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഗ്രാമീണർ സർക്കാരിനെതിരെ കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ക്രൂരമായ കുടിയൊഴിപ്പിക്കൽ നടപടിയുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത്.

Story Highlights: Police fire on Villagers in Assam.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts