ഇന്നലെ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദേശീയ പതാക തലകീഴായി ഉയർത്തിയതിനെ തുടർന്ന് വിവാദത്തിൽ പെട്ടിരുന്നു. തുടർന്നാണ് കെ സുരേന്ദ്രന് എതിരെ സിപിഎം പാളയം ഏരിയാ കമ്മിറ്റി അംഗം ആർ. പ്രദീപ് പൊലീസിൽ പരാതി നൽകിയത്. ദൃശ്യങ്ങൾ അടക്കം തെളിവുള്ളതിനാൽ ഇവ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പോലീസ് അറിയിച്ചു.
സ്വാതന്ത്ര്യദിനാഘോഷത്തെ തുടർന്ന് പതാക ഉയർത്തിയ ബിജെപി സംസ്ഥാന അധ്യക്ഷൻ തലകീഴായാണ് ദേശീയ പതാക ഉയർത്തിയത്. അബദ്ധം മനസ്സിലായതോടെ പതാക തിരിച്ചിറക്കി നേരെ ഉയർത്തുകയായിരുന്നു.
കെ. സുരേന്ദ്രനെതിരെയും കണ്ടാലറിയാവുന്ന മറ്റു ചിലർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷൻ 2(I) വകുപ്പുപ്രകാരം ദേശീയതയെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.
Story Highlights: Police case against K Surendran in flag hosting controversy.