
കോവിഡ് വ്യാപന പശ്ചാത്തലത്തിലും ഓണം പ്രമാണിച്ചും എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഇന്നുമുതൽ നടപ്പിലാക്കും. ഓണം പ്രമാണിച്ച് നഗരത്തിൽ തിരക്ക് കൂടാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പോലീസിനെ ജില്ലയിൽ വിന്യസിക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
4 ഡിവൈഎസ്പിമാർക്ക് നേതൃ ചുമതലകൾ നൽകി. 950 പോലീസുകാരെ ഡിസിപി ഐശ്വര്യ ഡോങ്ക്റയുടെ നേതൃത്വത്തിൽ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്.
ജില്ലയിൽ ലഹരി വസ്തുക്കൾ എത്തിക്കുന്നത് തടയുന്നതിനായി അതിർത്തികളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് ജില്ലയിലെ ലഹരി മാഫിയകളെ തടയുകയും ഓണത്തിരക്ക് കുറയ്ക്കുകയുമാണ് പോലീസിന്റെ ലക്ഷ്യം.
Story Highlights: Restrictions tightened at Ernakulam.