പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉരുൾപൊട്ടൽ ബാധിച്ച വയനാട് സന്ദർശിക്കുന്നു. കണ്ണൂർ വിമാനത്താവളത്തിൽ രാവിലെ 11 മണിക്ക് എത്തുന്ന അദ്ദേഹം ഹെലികോപ്റ്ററിലൂടെ വയനാട്ടിലേക്ക് പോകും. ദുരന്തബാധിത പ്രദേശങ്ങളിൽ ഉച്ചയ്ക്ക് 12.10 വരെ വ്യോമനിരീക്ഷണം നടത്തും.
തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ പ്രധാനമന്ത്രി നേരിട്ട് സന്ദർശിക്കും. വൈകീട്ട് 3.30 ഓടെ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും. കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിയ്ക്കൊപ്പം കണ്ണൂരിലേക്ക് എത്തും.
സംസ്ഥാന സർക്കാർ ഉരുൾപൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും 2000 കോടി രൂപയുടെ അടിയന്തര സഹായം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ടാകും.
Story Highlights: PM Modi to visit landslide-hit Wayanad today, conduct aerial survey and meet affected people
Image Credit: twentyfournews