ഒറ്റപ്പാലത്ത് പ്ലസ്ടു വിദ്യാർഥിക്ക് സഹപാഠിയുടെ കുത്തേറ്റു. വരോട് സ്വദേശിയായ അഫ്സറിനാണ് വാരിയെല്ലിന് പരുക്കേറ്റത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ഒറ്റപ്പാലം പൊലീസിന്റെ പ്രാഥമിക നിഗമനം. പതിനേഴു വയസ്സുകാരനായ സഹപാഠിയാണ് അഫ്സറിനെ കുത്തിപ്പരിക്കേൽപ്പിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ആക്രമണത്തിനിടെ പരിക്കേറ്റ അഫ്സറിനെയും പതിനേഴുകാരനെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Story Highlights: A Plus Two student was stabbed by a classmate in Ottapalam, Kerala, due to personal enmity.