സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു.

Anjana

സംസ്ഥാനത്ത് +1 സീറ്റുകൾ വർധിപ്പിച്ചു
സംസ്ഥാനത്ത് +1 സീറ്റുകൾ വർധിപ്പിച്ചു
Photo credit : indianexpress

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ പ്ലസ് വണ്ണിന് ഇരുപത് ശതമാനം സീറ്റുകൾ വർധിപ്പിച്ചു. സർക്കാർ, എയ‌്ഡ‌ഡ‌് ഹയർ സെക്കൻഡറി സ‌്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്.

പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, തി​രു​വ​ന​ന്ത​പു​രം ജില്ല​ക​ളി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണ് സീ​റ്റ് വ​ർ​ധ​ന ന​ട​പ്പി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. 

ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് അനുവാദം നല്‍കി.

Story highlight: Plus one seats increased in seven districts in Kerala