
തിരുവനന്തപുരം: നാളെ മുതൽ പ്ലസ് വൺ മോഡൽ പരീക്ഷകൾ ആരംഭിക്കും. കുട്ടികൾക്കു വീട്ടിലിരുന്ന് പരീക്ഷയെഴുതാം. www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നും പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപായി ചോദ്യ പേപ്പർ ലഭിക്കും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പ്ലസ് വൺ പരീക്ഷ ആരംഭിക്കുന്നത് സെപ്റ്റംബർ 6 മുതലാണ്. പരീക്ഷയിൽ 4.35 ലക്ഷം കുട്ടികളാണ് പങ്കെടുക്കുക. പൊതുജന പങ്കാളിത്തത്തോടെ 2,3,4 തീയതികളിൽ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും.
തെർമൽ സ്കാനറും സാനിറ്റൈസറും പരീക്ഷാ കേന്ദ്രങ്ങളിൽ ഉറപ്പാക്കും. പരീക്ഷയ്ക്കായി എത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി വി.ശിവൻകുട്ടി നിർദേശം നൽകി.
Story highlight : Plus One model exam starts tomorrow.