
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ൽ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല.
ഉന്നതപഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിന് അനുസരിച്ച് പ്ലസ് വൺ സീറ്റുകൾ ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. വടക്കന് ജില്ലകളില് മാത്രം ഇരുപതിനായിരത്തോളം പ്ളസ് വണ് സീറ്റുകളുടെ കുറവാണുളളത്. മുഴുന് വിഷയങ്ങള്ക്കും എപ്ളസ് കിട്ടിയവര്ക്കു പോലും സീറ്റ് ഉറപ്പില്ലാത്ത സ്ഥിതിയാണ്.
Story highlight: plus one application dates extended.