
കനത്തമഴയെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിയതായി അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ആരോഗ്യ സർവകലാശാല, കേരള, എം.ജി., കാലിക്കറ്റ്, കുസാറ്റ്, സാങ്കേതിക സർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
തിങ്കളാഴ്ച നടത്താനിരുന്ന എച്ച്.ഡി.സി. പരീക്ഷകൾ മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് അറിയിപ്പ് നൽകി.
കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന രണ്ടാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ പരീക്ഷകളും ഐ.ടി. പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം.എസ്സി. കംപ്യൂട്ടർ സയൻസ് പരീക്ഷകളും മാറ്റിവച്ചു.
മറ്റുദിവസങ്ങളിലെ പരീക്ഷകൾക്കു മാറ്റമില്ല.
Story highlight : Plus one and university exams postponed due to heavy rain.