സിപിഎം നേതാവ് പി.കെ. ശശിയെ കെടിഡിസി ചെയർമാനായി സർക്കാർ നിയമിച്ചു. പി.കെ.ശശിയെ ലൈംഗികാതിക്രമ പരാതിയിയെ തുടർന്ന് പാർട്ടിയിൽനിന്നും മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. ശേഷം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കു 2 വർഷം കഴിഞ്ഞ് തിരിച്ചെടുക്കപ്പെട്ടു. ശശിക്കെതിരെ നടപടി സ്വീകരിക്കണമെന്ന പരാതി അന്വേഷിച്ച കമ്മീഷൻ ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തുടർന്ന് ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടി സ്വീകരിക്കാമെന്നും കമ്മിഷന് അറിയിച്ചു. യുവതിയുമായി ഫോണിൽ നടത്തിയ സംഭാഷണം പ്രധാന തെളിവായി റിപ്പോര്ട്ടില് ഉള്പ്പെടുത്തിയിട്ടുണ്ട്.
Story highlight : PK Sasi appointed as KTDC Chairman.