Headlines

Accidents, Crime News, Kerala News

കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

കണ്ണൂരിൽ പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു

കണ്ണൂരിൽ ഒരു ദാരുണ അപകടം സംഭവിച്ചു. പോലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരിയായ ബീന (54) മരണമടഞ്ഞു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശിയായ ബീന, ഒരു സഹകരണ സ്ഥാപനത്തിലെ ബിൽ കളക്ടറായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വഴിയരികിലൂടെ നടന്നുപോകുമ്പോഴാണ് അപകടം സംഭവിച്ചത്. പിന്നിൽ നിന്നെത്തിയ അമിതവേഗതയിലുള്ള കാർ ബീനയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബീന കുറച്ച് ദൂരം മുന്നോട്ട് തെറിച്ചുവീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിനു ശേഷം കാർ കുറച്ചുദൂരം സഞ്ചരിച്ച് നിർത്തിയതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ പൊലീസ് ഉദ്യോഗസ്ഥൻ ടൗൺ പൊലീസ് സ്റ്റേഷനിലാണ്. ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഈ സംഭവം നാട്ടുകാർക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Related posts