കൂടൽ ഇരട്ടക്കൊലപാതകം: പ്രതി ബൈജു പോലീസ് കസ്റ്റഡിയിൽ

Pathanamthitta Murder

പത്തനംതിട്ട കൂടലിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതി ബൈജുവിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കൂടൽ കലഞ്ഞൂർ പാടത്താണ് ഭാര്യ വൈഷ്ണവി (27), അയൽവാസി വിഷ്ണു (34) എന്നിവരെ ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ നാളെ വൈകിട്ട് 5 മണി വരെ കസ്റ്റഡിയിൽ വിട്ടത്. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതി ബൈജു കോടതിയിൽ കുറ്റബോധമില്ലാതെയാണ് നിന്നത്. വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് വിഷ്ണുവിന്റെ വീട്ടിലേക്ക് ഓടിയെത്തിയ വൈഷ്ണവിയെ സിറ്റൗട്ടിൽ വെച്ച് ബൈജു വെട്ടുകയായിരുന്നു. വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിവീഴ്ത്തിയതായും പോലീസ് പറയുന്നു. അവിഹിത ബന്ധം സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കൊടുവാളാണെന്ന് എഫ്ഐആറിൽ പറയുന്നു. ബൈജുവും വിഷ്ണുവും ഒരുമിച്ച് പഠിച്ചവരായിരുന്നു. ബൈജുവിന്റെ വീട്ടിൽ നേരത്തെ തന്നെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. വെട്ടേറ്റ ഉടൻ തന്നെ വൈഷ്ണവി മരിച്ചു.

  സിപിഐ സമ്മേളനത്തിൽ കനലിനെതിരെ വിമർശനം; മുഖ്യമന്ത്രിയെയും പരിഹസിച്ച് പ്രതിനിധികൾ

വിഷ്ണുവിന്റെ തലയിൽ എട്ടോളം വെട്ടുകൾ ഏറ്റിരുന്നു. കൊലപാതകം നടത്തിയ ശേഷം ബൈജു മറ്റൊരു സുഹൃത്തിനെ വിവരമറിയിച്ചു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Story Highlights: The accused in the Pathanamthitta Koodal double murder case has been remanded in police custody.

Related Posts
വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
husband murder

വയനാട്ടിൽ ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ അറസ്റ്റിലായി. ഭർത്താവ് സ്ഥിരം മദ്യപാനിയായിരുന്നെന്നും Read more

പുല്ലാട് ഹണി ട്രാപ്പ്: പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ്
Pathanamthitta honey trap

പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ യുവാക്കളെ കുടുക്കി മർദിച്ച കേസിൽ പ്രതിയായ ജയേഷ് Read more

  പുല്ലാട് ഹണി ട്രാപ്പ്: പ്രതി ജയേഷ് പോക്സോ കേസിലും പ്രതിയെന്ന് പൊലീസ്
കൊൽക്കത്തയിൽ വാക്കുതർക്കം; ഭാര്യാപിതാവിനെ കൊലപ്പെടുത്തി, പ്രതികൾ ഒളിവിൽ
Kolkata crime news

കൊൽക്കത്തയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ യുവാവിനെതിരെ കേസ്. 75 വയസ്സുള്ള സാമിക് കിഷോർ ഗുപ്തയാണ് Read more

പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: പ്രതി രശ്മിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തി
Pathanamthitta honey trap case

പത്തനംതിട്ട പുല്ലാട് ഹണി ട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി Read more

പത്തനംതിട്ട ഹണിട്രാപ്പ് കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രം ഹണിട്രാപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം. തിരുവല്ല ഡിവൈഎസ്പി നന്ദകുമാറിനാണ് Read more

കോയിപ്രത്ത് യുവാക്കളെ മർദിച്ച കേസ്: പ്രതികൾ വീട്ടിൽ വന്നിട്ടുണ്ട്, ആത്മാക്കളെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്: മാതാപിതാക്കൾ
Pathanamthitta honeytrap case

പത്തനംതിട്ട കോയിപ്രത്ത് യുവാക്കളെ ക്രൂരമായി മർദിച്ച കേസിൽ പ്രതികളായ ജയേഷും ഭാര്യ രശ്മിയും Read more

പത്തനംതിട്ടയിൽ ഹണിട്രാപ്പ്: യുവാക്കളെ കെട്ടിത്തൂക്കി സ്വകാര്യഭാഗങ്ങളിൽ സ്റ്റേപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ
Pathanamthitta honeytrap case

പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുടുക്കി യുവാക്കളെ ക്രൂരമായി മർദിച്ച ദമ്പതികൾ അറസ്റ്റിൽ. ആലപ്പുഴ, റാന്നി Read more

  പത്തനംതിട്ട ഹണി ട്രാപ്പ് കേസ്: ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും
പത്തനംതിട്ടയിൽ ഹണിട്രാപ്പ്: യുവാക്കളെ കെട്ടിത്തൂക്കി മർദിച്ച് ദമ്പതികൾ
honey trap case

പത്തനംതിട്ട ചരൽക്കുന്നിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച കേസിൽ ദമ്പതികൾ അറസ്റ്റിൽ. Read more

ഹണി ട്രാപ്പ്: പത്തനംതിട്ടയിൽ യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിന്നുകൾ
honey trap case

പത്തനംതിട്ടയിൽ ഹണി ട്രാപ്പിൽ കുടുങ്ങിയ രണ്ട് യുവാക്കൾക്ക് ക്രൂരമായ അനുഭവം. യുവാക്കളുടെ ജനനേന്ദ്രിയത്തിൽ Read more

കലൂരിൽ അമ്മയെ കുത്തി പരുക്കേൽപ്പിച്ച് മകൻ; കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർക്ക് പരിക്ക്
Kaloor stabbing incident

കൊച്ചി കലൂരിൽ മകൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലർ Read more

Leave a Comment