Headlines

Crime News

പാപ്പനംകോട് തീപിടുത്തം: മരിച്ച രണ്ടാമത്തെയാൾ ജീവനക്കാരിയുടെ ഭർത്താവ് ബിനു കുമാർ

പാപ്പനംകോട് തീപിടുത്തം: മരിച്ച രണ്ടാമത്തെയാൾ ജീവനക്കാരിയുടെ ഭർത്താവ് ബിനു കുമാർ

പാപ്പനംകോട് ഇൻഷുറൻസ് കമ്പനി ഓഫീസിലെ തീപിടുത്തത്തിൽ മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. ജീവനക്കാരി വൈഷ്ണയുടെ ഭർത്താവ് ബിനു കുമാർ ആണ് മരിച്ച രണ്ടാമത്തെയാൾ എന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനുകുമാർ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുവതിയെ കുത്തിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തിച്ചുവെന്നാണ് പൊലീസ് കരുതുന്നത്. വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു. ആദ്യ ഭർത്താവുമായി പിരിഞ്ഞ ശേഷം ബിനുവുമായി ഒരുമിച്ച് താമസിച്ചിരുന്നെങ്കിലും ഏഴുമാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. നാല് മാസം മുമ്പ് ഇതേ സ്ഥാപനത്തിൽ വെച്ച് ഇരുവരും തമ്മിൽ പ്രശ്നമുണ്ടായതായി പൊലീസ് അറിയിച്ചു.

ഫോറൻസിക് പരിശോധനയിൽ മണ്ണെണ്ണ കൊണ്ടുവന്ന കുപ്പി കണ്ടെത്തിയിരുന്നു. രണ്ട് മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. വൈഷ്ണയെ തിരിച്ചറിഞ്ഞെങ്കിലും രണ്ടാമത്തെ മൃതദേഹം തിരിച്ചറിയാൻ‌ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിനു കുമാറിലേക്ക് എത്തിയത്. ബിനു ഓഫീസിലേക്കെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. രണ്ടു മൃതദേഹങ്ങളിലെയും ശരീരഭാഗങ്ങൾ DNA പരിശോധനയ്ക്ക് അയച്ചതിന്റെ ഫലത്തിലാണ് മൃതദേഹം ബിനുവിന്റേതെന്ന് കണ്ടെത്തിയത്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Story Highlights: Second deceased in Pappanamcode insurance office fire identified as Binu Kumar, husband of employee Vaishnava

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ആലപ്പുഴ രാമങ്കരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി
പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്
മൈനാഗപ്പള്ളി കൊലപാതകം: പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ; നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാൾ
നടിയെ ആക്രമിച്ച കേസ്: ഏഴര വർഷത്തിന് ശേഷം പൾസർ സുനി നാളെ ജാമ്യത്തിലിറങ്ങും
താമരശ്ശേരിയിൽ യുവതിയെ നഗ്‌ന പൂജയ്ക്ക് നിർബന്ധിച്ച കേസിൽ ഭർത്താവും പൂജാരിയും അറസ്റ്റിൽ

Related posts

Leave a Reply

Required fields are marked *