പാലക്കാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു

നിവ ലേഖകൻ

Palakkad student clash

പാലക്കാട് ജില്ലയിലെ കൂറ്റനാട് പ്രദേശത്ത് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. കുമരനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെയും മേഴത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെയും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃത്താലയിൽ നടന്നുവരുന്ന സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകൾ ഇരുവിഭാഗവും പങ്കുവച്ചു.

എന്നാൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇടപെടലിനെ തുടർന്ന് റീലുകൾ പിൻവലിക്കപ്പെട്ടു. ഒത്തുതീർപ്പിനെന്ന പേരിൽ ഇന്ന് വൈകീട്ട് കൂട്ടനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയപ്പോഴാണ് സംഘർഷം രൂക്ഷമായത്.

അവിടെ വെച്ചുള്ള തർക്കത്തിൽ മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് വയറിൽ കുത്തേറ്റു. പരിക്കേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  പാലക്കാട് കല്ലടിക്കോട് ഇരട്ടക്കൊലപാതകം: ബിനു എത്തിയത് കൊലപാതക ഉദ്ദേശത്തോടെയെന്ന് പോലീസ്

സംഭവത്തിൽ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: Clash between Plus Two students in Palakkad leads to stabbing incident

Related Posts
ബെംഗളൂരുവിൽ സ്വർണ്ണമാല കവരാൻ ശ്രമിച്ച മോഷ്ടാക്കൾ യുവതിയുടെ വിരലുകൾ വെട്ടിമാറ്റി
Bangalore robbery case

ബെംഗളൂരുവിൽ രാത്രി നടന്നുപോവുകയായിരുന്ന സ്ത്രീകളെ ബൈക്കിലെത്തിയ മോഷ്ടാക്കൾ ആക്രമിച്ചു. സ്വർണ്ണമാല കവരാൻ ശ്രമിക്കുന്നതിനിടെ Read more

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദം: പിടിഎ പ്രസിഡന്റിനെതിരെ കേസ്
Headscarf controversy

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ പിടിഎ പ്രസിഡന്റ് Read more

ഹിജാബ് വിവാദം: മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ്
Hijab controversy

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് Read more

  ശ്രീകൃഷ്ണപുരം കൊലപാതകം: ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
ഹിജാബ് വിവാദം: സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് വിദ്യാർത്ഥിനി; സർക്കാർ സംരക്ഷണം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി
Palluruthy school hijab row

എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി. Read more

സെന്റ് റീത്താസ് സ്കൂൾ ശിരോവസ്ത്ര വിവാദം: വിദ്യാർത്ഥിനി സ്കൂളിലേക്ക് ഇനിയില്ല, ടിസി വാങ്ങും
Hijab Controversy

എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ശിരോവസ്ത്ര വിവാദത്തിൽ വിദ്യാർത്ഥിനി ഇനി Read more

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി
Student Suicide Palakkad

പാലക്കാട് എച്ച്.എസ്.എസ് കണ്ണാടിയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് Read more

കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം: പ്രധാനാധ്യാപിക ഉൾപ്പെടെ രണ്ട് അധ്യാപകർക്ക് സസ്പെൻഷൻ
school student suicide

പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂൾ Read more

  ഷാഫി പറമ്പിലിനെ പ്രിയങ്ക ഗാന്ധി ഫോണിൽ വിളിച്ചു; ആരോഗ്യവിവരങ്ങൾ ആരാഞ്ഞു
പാലക്കാട് തേങ്കുറിശ്ശിയിൽ മാല മോഷണക്കേസിൽ എസ്ഡിപിഐ പ്രവർത്തകൻ പിടിയിൽ
jewellery theft case

പാലക്കാട് തേങ്കുറിശ്ശിയിൽ പാൽവിൽപനക്കാരിയായ വയോധികയുടെ മാല കവർന്ന കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അറസ്റ്റിലായി. Read more

പാലക്കാട്: പതിനാലുകാരന്റെ ആത്മഹത്യയിൽ സ്കൂളിൽ പ്രതിഷേധം; അധ്യാപികക്കെതിരെ ആരോപണവുമായി വിദ്യാർത്ഥികൾ
student suicide

പാലക്കാട് പല്ലൻചാത്തന്നൂരിൽ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. Read more

student suicide case

പാലക്കാട് പല്ലഞ്ചാത്തന്നൂരിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി. സംഭവത്തിൽ ക്ലാസിലെ അധ്യാപികയ്ക്കെതിരെ ഗുരുതര Read more

Leave a Comment