പാലക്കാട് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം; ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു

നിവ ലേഖകൻ

Palakkad student clash

പാലക്കാട് ജില്ലയിലെ കൂറ്റനാട് പ്രദേശത്ത് പ്ലസ് ടു വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർത്ഥിക്ക് കുത്തേറ്റു. കുമരനല്ലൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെയും മേഴത്തൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെയും വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൃത്താലയിൽ നടന്നുവരുന്ന സബ് ജില്ലാ കലോത്സവത്തിനിടെയാണ് ഇരു സ്കൂളുകളിലെയും വിദ്യാർത്ഥികൾ തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. പിന്നീട് പരസ്പരം പക വീട്ടുമെന്ന് പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകൾ ഇരുവിഭാഗവും പങ്കുവച്ചു.

എന്നാൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഇടപെടലിനെ തുടർന്ന് റീലുകൾ പിൻവലിക്കപ്പെട്ടു. ഒത്തുതീർപ്പിനെന്ന പേരിൽ ഇന്ന് വൈകീട്ട് കൂട്ടനാട് മല റോഡിൽ ഇരു വിഭാഗവും എത്തിയപ്പോഴാണ് സംഘർഷം രൂക്ഷമായത്.

അവിടെ വെച്ചുള്ള തർക്കത്തിൽ മേഴത്തൂർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അബ്ദുൾ ബാസിത്തിന് വയറിൽ കുത്തേറ്റു. പരിക്കേറ്റ ബാസിത്തിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

സംഭവത്തിൽ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിലെ മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളെ ചാലിശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: Clash between Plus Two students in Palakkad leads to stabbing incident

Related Posts
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം; പാലക്കാട് എംഎൽഎ ഓഫീസിലേക്ക് മാർച്ച്
Rahul Mamkootathil Protest

യുവനടിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബിജെപി പ്രതിഷേധം. പാലക്കാട് എംഎൽഎ ഓഫീസിലേക്ക് Read more

പാലക്കാട് സ്ഫോടനത്തിൽ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
explosive device explosion

പാലക്കാട് വടക്കന്തറയിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. റോഡരികിൽ Read more

അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസുകാരൻ കുത്തിക്കൊന്നു
Ahmedabad student stabbing

ഗുജറാത്തിലെ അഹമ്മദാബാദിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ എട്ടാം ക്ലാസ് വിദ്യാർത്ഥി കുത്തിക്കൊലപ്പെടുത്തി. സ്കൂളിൽ Read more

  സിപിഐഎം പൂണിത്തുറ ലോക്കൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; സി കെ മണി ശങ്കർ സെക്രട്ടറിയാകും
അഹമ്മദാബാദിൽ എട്ടാം ക്ലാസുകാരൻ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുത്തിക്കൊന്നു
school student stabbing

അഹമ്മദാബാദിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കുത്തേറ്റ് പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചു. സ്കൂൾ Read more

പാലക്കാട് തൃത്താലയിൽ വധശ്രമക്കേസ് പ്രതിയെ വീടിന്റെ മച്ചിൽ ഒളിവിൽ കഴിഞ്ഞപ്പോൾ പിടികൂടി
Attempted murder case

പാലക്കാട് തൃത്താലയിൽ വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ ഒളിവിൽ കഴിയവേ പൊലീസ് അറസ്റ്റ് Read more

കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ
Kozhinjampara murder case

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് Read more

ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് കൂടി ഹൈക്കോടതി ജാമ്യം
Sreenivasan murder case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ നാല് പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പോപ്പുലർ ഫ്രണ്ട് Read more

  കോഴിക്കോട് മേഖല അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് സമാപനം
ആലുവ കൊലക്കേസ് പ്രതിക്ക് ജയിലിൽ മർദ്ദനം; സഹതടവുകാരനെതിരെ കേസ്
Aluva murder case

ആലുവയിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അസ്ഫാക്ക് ആലത്തിന് ജയിലിൽ മർദ്ദനമേറ്റു. സഹതടവുകാരനായ Read more

പട്ടാമ്പി കെ.എസ്.യു, എം.എസ്.എഫ് അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു
Pattambi violence

പാലക്കാട് പട്ടാമ്പിയിൽ കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ നടത്തിയ അക്രമം ആസൂത്രിതമെന്ന് തെളിഞ്ഞു. തിരഞ്ഞെടുപ്പ് Read more

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
Palakkad bus accident

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സ്കൂട്ടറിൽ നിന്ന് വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിനടിയിൽപ്പെട്ട് മരിച്ചു. Read more

Leave a Comment