രാജ്യത്ത് പിടക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത്; മൂന്ന് പ്രതികൾ കഠിന തടവും 1.5 ലക്ഷം വീതം പിഴയും

Palakkad drug trafficking

◾757.45 കിലോ ഗ്രാം കഞ്ചാവാണ് പ്രതികൾ ലോറിയിൽ കടത്തിയത്.
പാലക്കാട്◾ രാജ്യത്ത് പിടിക്കപ്പെട്ടതിൽ കര മാർഗമുള്ള രണ്ടാമത്തെ ഏറ്റവും വലിയ കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് പതിനഞ്ച് വർഷം കഠിന തടവും 1.5 ലക്ഷം രൂപ വീതം പിഴയും. ലോറിയിൽ കടത്തിയ 757.45 കിലോ ഗ്രാം കഞ്ചാവ് ആണ് പ്രതികളിൽ നിന്ന് പിടികൂടിയത്. മലപ്പുറം പെരിന്തൽമണ്ണ എടപ്പറ്റ മേലാറ്റൂർ എപ്പിക്കാട് തയ്യിൽ എൻ. ബാദുഷ(30), അമ്പായപറമ്പിൽ വാക്കയിൽ എച്ച്. മുഹമ്മദ് ഫായിസ്(25), ഇടുക്കി കട്ടപ്പന നരിയമ്പാറ വരകമലയിൽ ജിഷ്ണു ബിജു(28) എന്നിവർക്കാണ് കഠിന തടവും പിഴയും വിധിച്ചത്. പാലക്കാട് മൂന്നാം സെഷൻസ് കോടതി ജഡ്ജി കെ.പി തങ്കച്ചന്റേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കേണ്ടി വരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എൻ. ബാദുഷ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം വീണ്ടും മറ്റൊരു കഞ്ചാവ് കടത്ത് കേസിലും അനധികൃത മദ്യ വിൽപന നടത്തിയ കേസിലും പ്രതിയായിരുന്നു. ഈ കേസിലെ മറ്റൊരു പ്രതി തിരുവനന്തപുരം കാട്ടാക്കട കുളത്തുമ്മൽ പനയംകോട് പാറവിളക്കത്ത് വീട്ടിൽ എ. സതീഷ്(ഉണ്ണി– 32) സംഭവ സമയത്ത് അറസ്റ്റിലായിരുന്നില്ല. മറ്റൊരു ലഹരിക്കടത്ത് കേസിൽ ജൂഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ വിചാരണ പിന്നീട് നടക്കുമെന്നാണ് വിവരം.

2021 ഏപ്രിൽ 22 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. സതീഷിന്റെ നേതൃത്വത്തിലുള്ള പരിശോധനയ്ക്കിടെ വാളയർ ഭാഗത്ത് നിന്നും നിർത്താതെ പോയ ലോറി പിന്തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. ലോറിയിൽ പ്രത്യേക നിർമിച്ചെടുത്ത രഹസ്യ അറയിൽ 328 ചാക്കുകളിയാലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ പ്രദേശിലെ നരസിംപട്ടത്തിൽ നിന്നു മൊത്തക്കച്ചവടക്കാർക്ക് വിതരണം ചെയ്യാനാണ് കഞ്ചാവ് എത്തിച്ചത്.

  തൃശ്ശൂർ പൂരം വെടിക്കെട്ട്: കേന്ദ്രാനുമതി കാത്ത് ആശങ്കയിൽ

എറണാകുളം എക്സൈസ് ക്രൈം ബ്രാഞ്ച്് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർമാരായ അഗസ്റ്റിൻ ജോസഫ്, എം. കാസിം, എന്നിവർ ചേർന്നാണ് കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷനായി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. അനിൽ, സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ശ്രീനാഥ് വേണു, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്. സിദ്ധാർഥൻ എന്നിവർ ഹാജരായി. 18 സാക്ഷികളെ വിസ്തരിച്ചു. 59 രേഖകൾ കൈമാറി. അന്വേഷണ വേളയിൽ ഇരുപതളം ഇടങ്ങളിൽ ഐക്സൈസ് തെളിവെടുപ്പ് നടത്തി. മുപ്പതോളം മൊബൈൽ ഫോണുകൾ പരിശോധിച്ചു.

Story Highlights: Three individuals received 15-year prison sentences and fines for a significant drug trafficking case in Palakkad, while a fourth suspect’s arrest was recorded.

  കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
Related Posts
കേരളത്തിൽ നാല് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala rain alert

കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ Read more

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ
Nipah virus

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി നാൽപ്പതുകാരി ചികിത്സയിൽ. മലപ്പുറം Read more

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ വെടിപൊട്ടി: വനിതാ പോലീസിന് പരിക്ക്
Thamarassery Police Station Accident

താമരശ്ശേരി പോലീസ് സ്റ്റേഷനിൽ തോക്ക് നന്നാക്കുന്നതിനിടെ പോലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. Read more

വടക്കഞ്ചേരിയിൽ വൻ മോഷണം; 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery Gold Theft

വടക്കഞ്ചേരിയിൽ വീട്ടിൽ നിന്നും 45 പവൻ സ്വർണം മോഷണം പോയി. വീട്ടുകാർ ഉറങ്ങിക്കിടക്കുമ്പോഴാണ് Read more

മുനമ്പം വഖഫ്: രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് ആർച്ച് ബിഷപ്പ്
Munambam Waqf issue

മുനമ്പം വഖഫ് വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ മുതലെടുപ്പ് രാഷ്ട്രീയം നടത്തുകയാണെന്ന് ചങ്ങനാശേരി അതിരൂപത Read more

വടക്കഞ്ചേരിയിൽ വൻ മോഷണം: 45 പവൻ സ്വർണം നഷ്ടമായി
Vadakkanchery theft

വടക്കഞ്ചേരിയിൽ വൻ മോഷണം നടന്നതായി റിപ്പോർട്ട്. പന്നിയങ്കര ശങ്കരൻ കണ്ണൻ തോട് പ്രസാദിന്റെ Read more

പാലക്കാട് ശ്രീനിവാസൻ വധം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ
Sreenivasan Murder Case

പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ എൻഐഎ അറസ്റ്റ് ചെയ്തു. കാരക്കുന്ന് Read more

  എമ്പുരാൻ വിവാദം: ഹൈക്കോടതിയിൽ ഹർജി, നിർമ്മാതാവ് ഖേദപ്രകടനം നടത്തി
സ്വകാര്യ സർവകലാശാലകൾക്ക് അനുമതി: സിപിഐഎം പാർട്ടി കോൺഗ്രസിൽ കേരള നിലപാടിന് അംഗീകാരം
private universities

സിപിഐഎം പാർട്ടി കോൺഗ്രസ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിന് അംഗീകാരം നൽകി. വിദ്യാർത്ഥികളുടെ Read more

അതിജീവിതകൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം: താല്പര്യപത്രം ക്ഷണിച്ചു
Women and Children's Home

ആലപ്പുഴയിൽ അതിജീവിതരായ പെൺകുട്ടികൾക്കായി വിമൻ ആൻഡ് ചിൽഡ്രൻ ഹോം പ്രവർത്തിപ്പിക്കാൻ താല്പര്യപത്രം ക്ഷണിച്ചു. Read more

മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് എം.എം. ഹസ്സൻ
Masappady Case

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസ്സൻ. Read more