പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ നഗ്ന വീഡിയോ സഹപാഠികൾ ചിത്രീകരിച്ച് പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഏഴ് സഹപാഠികൾ ചേർന്ന് ബലമായി വിദ്യാർത്ഥിയെ നഗ്നനാക്കിയ ശേഷം വീഡിയോ ചിത്രീകരിക്കുകയായിരുന്നു. പിതാവിന്റെ പരാതിയെ തുടർന്നാണ് പാലാ പോലീസ് കേസെടുത്തത്.
വിദ്യാർത്ഥിയുടെ പിതാവ് പാലാ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴിയാണ് വീഡിയോ പ്രചരിച്ചത്. സ്കൂൾ അധികൃതരും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുൻപും സമാനമായ രീതിയിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നതായി കുട്ടി പോലീസിന് മൊഴി നൽകി.
സംഭവത്തിൽ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. പാലായിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സംഭവം നടന്നത്. ഏഴുപേർ ചേർന്നാണ് ഈ ക്രൂരകൃത്യം നടത്തിയത്. പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Story Highlights: A ninth-grade student in Pala was allegedly forced to undress, filmed, and the video circulated on Instagram by classmates.