Headlines

Kerala News

പാലാ രൂപതയുടെ പ്രസവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന വിവാദ ഫേസ്ബുക് പോസ്റ്റ് പിൻവലിച്ചു.

പാലാരൂപതയുടെ വിവാദ ഫേസ്ബുക്പോസ്റ്റ് പിൻവലിച്ചു

പാലാ രൂപതയുടെ കുടുംബ വർഷം 2021ന്റെ ഭാഗമായുള്ള പദ്ധതികൾ പ്രഖ്യാപിച്ച പോസ്റ്റിലാണ് പ്രസവങ്ങളെ  പ്രോത്സാഹിപ്പിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്നു കുട്ടികളിൽ കൂടുതൽ ഉള്ളവർക്കാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. സ്കോളർഷിപ്പും സൗജന്യ പ്രസവവും പ്രതിമാസം 1500 രൂപ സഹായവും പോസ്റ്റിൽ വാഗ്ദാനം ചെയ്തിരുന്നു.

2000ത്തിന് ശേഷം വിവാഹം കഴിച്ചവർക്ക് 5 കുട്ടികളിൽ കൂടുതൽ ഉണ്ടെങ്കിൽ പ്രതിമാസം 1500 രൂപയും കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങളും ലഭിക്കും.

തുടർന്ന് നാലാമതും പിന്നീടും ജനിക്കുന്ന കുട്ടികൾക്ക് പാലാ സെന്റ് ജോസഫ് കോളേജ് ഓഫ് എൻജിനിയറിങ്ങ് ആൻഡ് ടെക്നോളജിയിൽ  സൗജന്യ പഠന സൗകര്യവും നൽകുന്നതാണ്. ഇത്തരത്തിലുള്ള വാഗ്ദാനങ്ങളാണ് പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.

 സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയും വിമർശനത്തിന് ഇടയാക്കുകയും ചെയ്തതോടെ പാലാ രൂപത ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. എന്നാലും സഭയുടെ നിലപാടിൽ മാറ്റം ഇല്ലെന്നാണ് വിവരം.

Story Highlights: Pala diocese to support families with more than 3 children.

More Headlines

മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ

Related posts