ഇസ്രായേൽ ചാരസോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ച് പാക് പ്രധാനമന്ത്രിയടക്കം പതിനാല് ലോകനേതാക്കളുടെ ഫോൺ ചോർത്തിയതായി റിപ്പോർട്ട്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കൂടാതെ ഈജിപ്ത്, മൊറോക്കോ പ്രധാനമന്ത്രിമാരുടെ പേരും പട്ടികയിലുണ്ട്. ആംനെസ്റ്റി ഇന്റർനാഷണൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് 34 രാജ്യങ്ങളിലെ രാഷ്ട്രതലവൻമാരുടെയും 14 ലോക നേതാക്കളുടെയും അടക്കം അമ്പതിനായിരത്തോളം ഫോൺ ചോർത്തൽ നടന്നതായി പരാമർശിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടേയും കൂടാതെ ജഡ്ജിമാരുടെയും മാധ്യമപ്രവർത്തകരുടേതും ഉൾപ്പെടെയുള്ളവരുടെ ഫോൺ ചോർത്തലുകൾ നടന്നതായി വെളിപ്പെടുത്തൽ ഉണ്ടായിരുന്നു.
Story Highlights: Pakistan PM Imran khan and other head of states on Pegasus spyware potential target list.