പാകിസ്താൻ◾: ഇന്ത്യയ്ക്കെതിരെ നയതന്ത്ര പ്രതിരോധം കടുപ്പിച്ച് പാകിസ്താൻ. വാഗ അതിർത്തി അടച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ പാകിസ്താൻ വിടണമെന്നും പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ നടന്ന ദേശീയ സുരക്ഷാ സമിതി യോഗത്തിൽ തീരുമാനിച്ചു. ഷിംല ഉൾപ്പെടെയുള്ള കരാറുകൾ മരവിപ്പിക്കാനും പാകിസ്താൻ തീരുമാനിച്ചു.
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതയും പാകിസ്താൻ അടച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. ഇന്ത്യൻ എയർലൈനുകൾക്ക് യാത്രാ അനുമതിയും നിഷേധിച്ചു. സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്താൻ നിഷേധിച്ചു.
240 ദശലക്ഷം പാകിസ്ഥാനികളുടെ ജീവനാഡിയാണ് സിന്ധു നദീജല കരാറെന്നും ഇന്ത്യയുടെ നടപടി യുദ്ധസമാനമാണെന്നും പാകിസ്താൻ ആരോപിച്ചു. ഇന്ത്യയുടെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും പാകിസ്താൻ വ്യക്തമാക്കി.
അതേസമയം, അറബിക്കടലിൽ ഇന്ത്യ മിസൈൽ പരീക്ഷണം നടത്തിയതിന് പിന്നാലെ മിസൈൽ പരീക്ഷണത്തിന് പാകിസ്താനും ഒരുങ്ങുന്നു. ഇന്നോ നാളെയോ പരീക്ഷണം നടത്തുമെന്നാണ് റിപ്പോർട്ട്.
പാക്കിസ്ഥാനെതിരായ നടപടി ലോകരാജ്യങ്ങളോട് ഇന്ത്യ വിശദീകരിച്ചു. ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്. പാകിസ്താനെ നയതന്ത്ര തലത്തിൽ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ തീരുമാനം.
Story Highlights: Pakistan closes Wagah border and airspace to Indian aircraft, expelling Indian citizens within 48 hours amidst diplomatic tensions.