പഹൽഗാം ഭീകരാക്രമണം: ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം

നിവ ലേഖകൻ

Pahalgam terror attack

പഹൽഗാം (ജമ്മു കശ്മീർ)◾: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ഡൽഹിയിൽ സർവകക്ഷി യോഗം ചേരും. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലാണ് യോഗം. കശ്മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഹൽഗാമിൽ ഭീകരർക്കായി തിരച്ചിൽ ഊർജിതമാക്കി. നൂറിലേറെ പേരെ ജമ്മുകശ്മീർ പൊലീസ് ചോദ്യം ചെയ്തു. പ്രദേശവാസികളിൽ നിന്നും കുതിരസവാരിക്കാരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. കുൽഗാമിൽ ടിആർഎഫ് കമാൻഡറുടെ ഒളിത്താവളം സൈന്യം വളഞ്ഞു.

അതിർത്തി മേഖലയിൽ കനത്ത ജാഗ്രത നിർദ്ദേശം നൽകി. ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ സുരക്ഷ അവലോകന യോഗവും ഇന്ന് ചേരും. പഹൽഗാമിൽ തിരചിലിനായി അത്യാധുനിക സംവിധാനങ്ങളും വാഹനങ്ങളും എത്തിച്ചു.

ഭീകരാക്രമണത്തിൽ പാക് പങ്ക് വ്യക്തമായതോടെ പാകിസ്താനെതിരെ കനത്ത നടപടിയിലേക്ക് ഇന്ത്യ കടന്നു. നയതന്ത്രബന്ധം പരിമിതപ്പെടുത്താൻ കേന്ദ്ര മന്ത്രിസഭാ സമിതി യോഗത്തിൽ തീരുമാനമായി. സിന്ധു നദീജല കരാർ റദ്ദാക്കാനും മന്ത്രിസഭാ സമിതിയോഗം തീരുമാനിച്ചു.

ഇരു രാജ്യങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 55 ൽ നിന്ന് 30 ആയി കുറയ്ക്കാനാണ് യോഗം തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ എത്തുന്ന അട്ടാരി ചെക്ക്പോസ്റ്റ് അടയ്ക്കാനുള്ള നിർണായക നടപടിയിലേക്കും ഇന്ത്യ കടക്കുകയാണ്. പാക് ഹൈക്കമ്മീഷനിലെ പ്രതിരോധ വ്യോമ, നാവിക അറ്റാഷെ ഒരാഴ്ചയ്ക്കുള്ളിൽ ഇന്ത്യ വിടണമെന്നും നിർദ്ദേശമുണ്ട്.

  സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്നു; ആശാ വർക്കർമാരും വനിതാ സിപിഒ റാങ്ക് ഹോൾഡർമാരും

രണ്ടര മണിക്കൂറിലേറെ നേരമാണ് മന്ത്രിസഭാ സമിതി യോഗം നീണ്ടുനിന്നത്. കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ചേർന്നതിന് പിന്നാലെയാണ് ഇന്ന് സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സാമ്പത്തികമായി ഉൾപ്പെടെ പാകിസ്താനെ വളരെയേറെ ബാധിക്കുന്ന നിർണായക തീരുമാനങ്ങളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. അതിർത്തിയിൽ ജാഗ്രത തുടരാൻ സേനകൾക്ക് നിർദേശം നൽകി.

Story Highlights: Following the Pahalgam terror attack, an all-party meeting will be held in Delhi today, chaired by Defence Minister Rajnath Singh.

Related Posts
പഹൽഗാം ആക്രമണം: പാകിസ്ഥാനെതിരെ കടുത്ത നടപടിയുമായി ഇന്ത്യ
Pahalgam attack

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ നടപടികളുമായി ഇന്ത്യ. പാകിസ്ഥാൻ നയതന്ത്രജ്ഞന് പേഴ്സണ Read more

പഹൽഗാം ഭീകരാക്രമണം: എൻ. രാമചന്ദ്രന്റെ സംസ്കാരം നാളെ
Pahalgam terror attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മൃതദേഹം നാളെ സംസ്കരിക്കും. എറണാകുളം റിനൈ Read more

  പഹൽഗാം ഭീകരാക്രമണം: കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ
പഹൽഗാം ആക്രമണം: പാകിസ്ഥാൻ അടിയന്തര യോഗം വിളിച്ചു
Pahalgam attack

പഹൽഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ കടുത്ത നടപടികൾ സ്വീകരിച്ചു. ഇതിന് പിന്നാലെ പാകിസ്ഥാൻ Read more

പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാകിസ്ഥാൻ പൗരന്മാർക്ക് വിസ Read more

പഹൽഗാം ഭീകരാക്രമണം: സർവകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി
Pahalgam terrorist attack

പഹൽഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ സർവകക്ഷിയോഗം വിളിച്ചുചേർത്തു ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. Read more

പഹൽഗാം ഭീകരാക്രമണം: എൻ. രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ. രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചു. പൊതുദർശനത്തിനു ശേഷം മൃതദേഹം Read more

പഹൽഗാം ഭീകരാക്രമണം: ഐപിഎൽ മത്സരത്തിൽ ആദരാഞ്ജലി
Pahalgam terror attack

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐപിഎൽ തീരുമാനിച്ചു. കളിക്കാർ കറുത്ത ആംബാൻഡ് Read more

പഹൽഗാം ഭീകരാക്രമണം: ഭർത്താവിന് ഹിമാൻഷിയുടെ കണ്ണീരിൽ കുതിർന്ന വിട
Pahalgam Terror Attack

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നാവികസേനാ ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് വിനയ് നർവാളിന് ഭാര്യ ഹിമാൻഷി Read more

  ലഹരിമരുന്ന് കേസ്: ഷൈൻ ടോം ചാക്കോ ചോദ്യം ചെയ്യലിന് ഹാജർ
ഭീകരരുടെ തോക്കിൽ നിന്ന് വിനോദസഞ്ചാരിയെ രക്ഷിച്ച് ധീരമരണം വരിച്ച സയ്യിദ് ആദിൽ ഹുസൈൻ ഷാ
Pahalgam Terrorist Attack

പഹൽഗാമിൽ ഭീകരരുടെ ആക്രമണത്തിൽ വിനോദസഞ്ചാരികളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് ആദിൽ ഹുസൈൻ Read more

പഹൽഗാം ആക്രമണം: പ്രാദേശിക ഭീകരരുടെ പങ്ക് സ്ഥിരീകരിച്ചു
Pahalgam Terror Attack

പഹൽഗാമിലെ ഭീകരാക്രമണത്തിൽ പ്രാദേശിക ഭീകരരുടെ പങ്കാളിത്തം സ്ഥിരീകരിച്ചതായി എൻഐഎ. ആദിൽ തോക്കർ, ആസിഫ് Read more