പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഐപിഎൽ തീരുമാനിച്ചു. ഇന്നു നടക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ്-മുംബൈ ഇന്ത്യൻസ് മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കും. കളിക്കാർ കറുത്ത ആംബാൻഡ് ധരിച്ച് കളത്തിലിറങ്ങും. മത്സരത്തിന്റെ ഭാഗമായി സാധാരണയുണ്ടാകുന്ന വെടിക്കെട്ടും ചിയർലീഡേഴ്സും ഒഴിവാക്കുമെന്നും ബിസിസിഐ അറിയിച്ചു.
രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നാണ് പഹൽഗാമിലുണ്ടായത്.
അനന്ത്നാഗിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പഹൽഗാമിലെ ബൈസരൻ താഴ്വരയിൽ ചൊവ്വാഴ്ച പകൽ മൂന്നോടെയാണ് ആക്രമണം നടന്നത്. ഒരു മലയാളിയടക്കമുള്ള വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. രാജസ്ഥാൻ, തമിഴ്നാട്, കർണാടകം, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും നേപ്പാൾ, യു എ ഇ സ്വദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സൈനിക വേഷത്തിലെത്തിയ ഭീകരർ വിനോദ സഞ്ചാരികളെ തിരഞ്ഞുപിടിച്ച് വെടിവച്ചുവീഴ്ത്തുകയായിരുന്നു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഈ ഭീകരാക്രമണത്തെ ബിസിസിഐ അപലപിച്ചു.
ഐപിഎൽ മത്സരങ്ങളിൽ ദുഃഖാചരണത്തിന്റെ ഭാഗമായി കളിക്കാർ കറുത്ത ആംബാൻഡ് ധരിക്കും. പഹൽഗാം ഭീകരാക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടമായി. മത്സരത്തിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിക്കുമെന്ന് ബിസിസിഐ അറിയിച്ചു.
Story Highlights: IPL to pay tribute to victims of Pahalgam terror attack with black armbands and a minute’s silence before the Sunrisers Hyderabad-Mumbai Indians match.