
ഇക്കൊല്ലത്തെ പത്മിനി വര്ക്കി സ്മാരക പുരസ്കാരത്തിനു അർഹയായി കേരളത്തിലെ ആദ്യ വനിതാ ആംബുലന്സ് ഡ്രൈവര് ദീപ ജോസഫ്.കോവിഡ് പ്രതിസന്ധിയിലും നിരവധി പേരുടെ ജീവന് രക്ഷിക്കുവാന് കാണിച്ച ധീരതയും അർപ്പണബോധവുമാണ് ദീപയെ പുരസ്കാരത്തിന് അർഹയാക്കിയത്.
പത്മിനി വര്ക്കിയുടെ ചരമ വാര്ഷിക ദിനമായ ഡിസംബര് 12 ആം തീയതി ഹസ്സന് മരക്കാര് ഹാളിൽ വച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി ദീപ ജോസഫിനു പുരസ്കാരം സമര്പ്പിക്കും.
ഉച്ചക്ക് 2.30 മണിക്ക് നടക്കുന്ന ചടങ്ങില് ഒഎസ് അംബിക എംഎല്എ, വനിതാ കമ്മീഷന് അധ്യക്ഷ സതീദേവി, പ്ലാനിംഗ് ബോര്ഡ് അംഗം മിനി സുകുമാര് , ഗീത നസീര് എന്നിവര് പങ്കെടുക്കും.കോവിഡ്
പ്രതിസന്ധിയെ തുടർന്ന് 2020 ല് മാറ്റി വെച്ച ദേവകി വാര്യര് സ്മാരക സാഹിത്യ പുരസ്കാരവിതരണവും അന്നേ ദിവസം നടക്കും.
Story highlight : Padmini Varkey Award to Ambulance Driver Deepa Joseph.