വടകര എംഎൽഎയായ കെ കെ രമയുടെ ഓഫീസിൽ മകനെയും ആർഎംപി നേതാവിനെയും വധിക്കുമെന്ന് കാട്ടി ഭീഷണിക്കത്ത് വന്നിരുന്നു. കത്തിൽ കൂടുതൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പി ജയരാജൻ ആവശ്യപ്പെടുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കെപിസിസി പ്രസിഡന്റ് സ്ഥാനമേറ്റപ്പോൾ തന്നെ ഒരു കോൺഗ്രസ് നേതാവിന് കുടുംബത്തെ തകർക്കുമെന്ന ഭീഷണിക്കത്ത് ലഭിച്ചിരുന്നു. അതിനാൽ വിഷയ ദാരിദ്ര്യത്താൽ പ്രയാസത്തിലായിരിക്കുന്ന യുഡിഎഫിലെ ക്രിമിനൽ രാഷ്ട്രീയ നേതൃത്വമാണ് ഇതിനു പിന്നിലെന്നു സംശയം ഉള്ളതായി പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.
രാഷ്ട്രീയ എതിരാളികളുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതും ഭീഷണിപ്പെടുത്തിയതുമൊക്കെ ആരാണെന്ന് ആരും മറന്നിട്ടില്ലെന്ന് പി. ജയരാജൻ ഓർമിപ്പിച്ചു.
Story Highlights: P Jayarajan’s facebook post against K Sudhakaran.