നിയമസഭാ കയ്യാങ്കളി കേസ്: അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

Anjana

നിയമസഭ കയ്യാങ്കളി പ്രതിപക്ഷം സഭബഹിഷ്കരിച്ചു
നിയമസഭ കയ്യാങ്കളി പ്രതിപക്ഷം സഭബഹിഷ്കരിച്ചു

നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.

സുപ്രീംകോടതി വിധിയെ മാനിക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സുപ്രീം കോടതിവിധിയിൽ ക്രിമിനൽ കുറ്റങ്ങൾക്ക് നിയമസഭാ പരിരക്ഷകളില്ലെന്ന് പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമസഭാ കയ്യാങ്കളി കേസ് നടന്ന വെള്ളിയാഴ്ച നിയമസഭയുടെ ചരിത്രത്തിലെ എക്കാലത്തെയും ദുഃഖവെള്ളിയായി അറിയപ്പെടുമെന്ന്
പി.ടി തോമസ് എംഎൽഎ പരിഹസിച്ചു.

എന്നാൽ സുപ്രീംകോടതി വിധി അംഗീകരിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

പൊതു താല്പര്യത്തെ തുടർന്നാണ് കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Opposition about Kerala legislative assembly Ruckus case.