പുതിയ സ്മാർട്ട്ഫോണുമായി ഓപ്പോ രംഗത്ത്. 7000 എംഎഎച്ച് ബാറ്ററിയും 80 വാട്ട് ഫാസ്റ്റ് ചാർജിംഗ് സൗകര്യവുമാണ് ഫോണിന്റെ പ്രധാന ആകർഷണം. ഏപ്രിൽ 21ന് ഫ്ലിപ്കാർട്ടിലൂടെയാണ് ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നത്. 20000 രൂപയിൽ താഴെയായിരിക്കും വിലയെന്നാണ് റിപ്പോർട്ടുകൾ.
വിപണിയിലിറങ്ങുന്ന മറ്റ് ഫോണുകളെ പോലെ തന്നെ ദീർഘനേരം ബാറ്ററി ലൈഫ് നൽകുന്നതാണ് ഈ ഓപ്പോ ഫോണും. 6000 മുതൽ 7400 എംഎഎച്ച് വരെ കപ്പാസിറ്റിയുള്ള ഫോണുകളാണ് ഇന്ന് വിപണിയിലുള്ളത്. ഐക്യു നിയോ 10 ആർ, വിവോ ടി എക്സ്, ഐക്യു സി 10 തുടങ്ങിയവ ഉദാഹരണം.
4nm പവർ-സേവിംഗ് ഡിസൈനിൽ സ്നാപ് ഡ്രാഗൺ 6 Gen 4 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 120Hz റിഫ്രഷ് റേറ്റും 1200-നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സുമുള്ള 6.67 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത. എണ്ണമയമുള്ളതോ നനഞ്ഞതോ ആയ കൈകൊണ്ട് പോലും ഫോൺ ഉപയോഗിക്കാം.
അരമണിക്കൂർ കൊണ്ട് 60 ശതമാനം ചാർജ് ചെയ്യാൻ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 എംപി എഐ ക്യാമറയും ഫോണിന്റെ പ്രത്യേകതയാണ്. ഗെയിം കളിക്കുമ്പോൾ ഓവർ ഹീറ്റിംഗ് പ്രശ്നം ഒഴിവാക്കാൻ വേപ്പർ കൂളിങ് ചേമ്പറും ഫോണിലുണ്ട്. ഡിസ്പ്ലേ കർവ്ഡ് അല്ല എന്നതും ശ്രദ്ധേയമാണ്.
Story Highlights: Oppo is launching a new smartphone in India with a 7000mAh battery and 80W fast charging on April 21 via Flipkart.