പെരുമ്പാവൂരിൽ ഒറ്റ ദിവസം 25 കേസുകൾ; നാല് പേർ അറസ്റ്റിൽ

Anjana

Operation Clean Perumbavoor

പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം 25 കേസുകൾ രജിസ്റ്റര്‍ ചെയ്തു. ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിനെത്തുടര്‍ന്നാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. കഞ്ചാവുൾപ്പടെ മയക്കു മരുന്ന് വില്പന നടത്തിയതിന് നാല് പേരെ അറസ്റ്റ് ചെയ്തു. നിരോധിത പുകയിലഉത്പന്നങ്ങൾ വിൽപ്പന നടത്തിയതിന് 13 കേസുകളും പൊതു സ്ഥലത്ത് മദ്യപിച്ചതിന് നാല് കേസുകളും രജിസ്റ്റർ ചെയ്തു.

ആലുവ റൂറല്‍ എസ് പി വൈഭവ് സക്സേനയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. റെയ്ഡിനിടെ അനാശാസ്യ കേന്ദ്രവും പോലീസ് കണ്ടെത്തി. പെരുമ്പാവൂർ കാളച്ചന്ത ഭാഗത്തുള്ള ലോഡ്ജിന്റെ പുറകിൽ മാവിൻ ചോട് സ്വദേശിയുടെ വീട് വാടകയ്ക്ക് എടുത്താണ് അനാശാസ്യം നടത്തിയിരുന്നത്. വീട് കുറച്ചു ദിവസങ്ങളായി അന്വേഷണസംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരനായ പെരുമ്പാവൂർ പള്ളിക്കവല പാണ്ടിയാല പറമ്പിൽ ഷാജി, തമിഴ്നാട് ട്രിച്ചി സ്വദേശി സുരേഷ്, ആസം മൊറി ഗാവ് സ്വദേശി മൈനുക്കൽ ഹക്ക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതര സംസ്ഥാനക്കാരായ നാല് യുവതികൾ ആയിരുന്നു ഇരകൾ. പെരുമ്പാവൂർ എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം തോമസ്, പി.എം.റാസിഖ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധനകള്‍.

ALSO READ; കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയ ആരോഗ്യ സര്‍വേയ്ക്ക് തുടക്കം

Story Highlights: Operation Clean Perumbavoor leads to 25 cases registered in a single day, including drug-related arrests and raids on illegal activities.

Leave a Comment