
സംസ്ഥാനത്ത് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇതോടെ തിങ്കളാഴ്ച കൂടുതൽ കടകൾ തുറക്കാനാകുന്നതാണ്. മുൻപ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എന്നാൽ ഇനി ഇവയ്ക്കുപുറമേ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ, ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകൾ, വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകൾ, ബാർബർ ഷോപ്പുകളും ബ്യൂട്ടിപാർലറുകളും തുടങ്ങിയവ തിങ്കളാഴ്ച മുതൽ തുറക്കാം.
അതേസമയം ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തുണിക്കട, ചെരിപ്പുകട, ഫാൻസിക്കട, സ്വർണക്കട തുടങ്ങിയവ തുറക്കാനുള്ള അനുമതി നേരത്തെ നൽകിയിരുന്നു. ടെസ്റ്റ് പോസിറ്റീവ് നിരക്ക് 10ന് താഴെയുള്ള എ, ബി കാറ്റഗറി മേഖലകളിൽ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഏഴുമുതൽ രാത്രി എട്ടുവരെ കടകൾ തുറക്കാൻ അനുവദിക്കുന്നതാണ്.
Story Highlights: Opening of shops in Kerala, more lockdown relaxations