
ഒല ഇലക്ട്രിക് സ്കൂട്ടർ നിർമാണ കമ്പനിയുടെ സഹസ്ഥാപകൻ ഭവിഷ് അഗർവാളാണ് ഒല സ്കൂട്ടറുമായി ബന്ധപ്പെട്ട നിർണായക വിവരം പങ്കുവെച്ചത്. ഒല ഇലക്ട്രിക് സ്കൂട്ടർ നിർമ്മാണ ഫാക്ടറിയിൽ സ്ത്രീകൾ മാത്രമാകും ജീവനക്കാരെന്ന് അദ്ദേഹം അറിയിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
സ്കൂട്ടർ നിർമ്മാണം പൂർണതോതിലാകുന്നത്തോടെ പതിനായിരത്തിലേറെ വനിതകൾക്ക് തൊഴിൽ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഹോസൂരിലെ ഒല ഫ്യൂച്ചർ ഫാക്ടറിയിൽ സ്കൂട്ടറുകളുടെ ആദ്യ ബാച്ച് ജോലി തുടങ്ങി കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ഫാക്ടറിയാകും ഒലയുടേതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
Story Highlights: Only women are involved in Ola Electric scooter manufacturing.