വൺ പ്ലസ് 13 സ്മാർട്ട്ഫോൺ വ്യാഴാഴ്ച ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ലോഞ്ചിന് മുന്നോടിയായി ഫോണിന്റെ ഒരു ടീസർ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. ഫോണിന്റെ ഡിസ്പ്ലേ, കാമറ, ബാറ്ററി എന്നിവയിൽ വന്നിരിക്കുന്ന അപ്ഡേഷനുകൾ ഈ ടീസറിൽ നിന്നും കാണാൻ കഴിയും. കളർ ഒഎസ് 15 ലാകും ഫോണിന്റെ പ്രവർത്തനമെന്ന് അടുത്തിടെ ഉണ്ടായ ഒരു ലീക്കിൽ നിന്നും വ്യക്തമായിരുന്നു.
മൂന്ന് കളർ ഓപ്ഷനുകളിൽ ആകും ഫോൺ വിപണിയിലേക്ക് എത്തുക. മൈക്രോ-ക്വാഡ്-കർവ്ഡ് ഡിസ്പ്ലേയോട് കൂടിയായിരിക്കും ഫോണിന്റെ രൂപകൽപ്പന. ക്വാൽകോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ഇലൈറ്റ് ചിപ്പാകും ഫോൺ പായ്ക്ക് ചെയ്യുക എന്നാണ് റിപ്പോർട്ട്. 24 ജിബി റാം ഒപ്പം 1 ടിബി വരെയുള്ള ഇന്റെർണൽ സ്റ്റോറേജുമായായിരിക്കും ഈ മോഡൽ എത്തുക. 6000 എംഎഎച്ച് ബാറ്ററിയാകും ഫോണിനിടെ പവർ ഹൌസ്.
ഒക്ടോബർ 31 ന് ചൈനീസ് വിപണിയിലെത്തുന്ന ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെ പറ്റിയുള്ള യാതൊരു വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ അടുത്ത ജനുവരി ആദ്യത്തോടെ മോഡൽ ഇന്ത്യയിൽ വന്നേക്കുമെന്നും ചില സൂചനകളുണ്ട്. ഫോണിന്റെ ചൈനയിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ എത്തുമ്പോൾ ഈ മോഡലിന് ഏകദേശം അറുപതിനായിരം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: OnePlus 13 smartphone to launch on Thursday with advanced features and expected price of around Rs. 60,000 in India.