ഫോൺ പൊട്ടിത്തെറിച്ച സംഭവം: പോസ്റ്റുകൾ നീക്കണമെന്ന് നോട്ടീസയച്ച് കമ്പനി.

Anjana

ഫോൺ പൊട്ടിത്തെറിച്ച സംഭവം
ഫോൺ പൊട്ടിത്തെറിച്ച സംഭവം

അഭിഭാഷകന്റെ ഗൗണിൽ സൂക്ഷിച്ച വൺപ്ലസ് നോർഡ് 2 എന്ന ഫോൺ അടുത്തിടെ പൊട്ടിത്തെറിച്ചതായി വാർത്തകൾ വന്നിരുന്നു. ന്യൂഡൽഹിയിലെ കോടതി ചേംബറിൽ വച്ചാണ് അഡ്വ. ഗൗരവ് ഗുലാട്ടിയുടെ ഫോൺ പൊട്ടിത്തെറിച്ചത്.

ഫോണും ഗൗണുമുൾപ്പെടെ പൊട്ടിത്തെറിച്ചതിന്റെ ചിത്രങ്ങൾ അഭിഭാഷകൻ പുറത്തുവിട്ടിരുന്നു. ഫോൺ നിർമ്മിച്ച ചൈനീസ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചിരുന്നു. എന്നാൽ കമ്പനിയോട് മാപ്പുപറയണമെന്നും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ പിൻവലിക്കണമെന്നും കാട്ടി അഭിഭാഷകന് വൺപ്ലസ് കമ്പനി നോട്ടീസ് അയച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കമ്പനിയെ അപകീർത്തിപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ അഭിഭാഷകൻ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും അവ നീക്കം ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തെ തുടർന്ന് കമ്പനി അയച്ച ലീഗൽ നോട്ടീസ് ഉൾപ്പെടെ അഭിഭാഷകൻ ട്വിറ്ററിൽ പങ്കുവച്ചു.

 വൺപ്ലസ് കമ്പനി അഭിഭാഷകനുമായി ബന്ധപ്പെട്ടപ്പോൾ തെളിവ് നശിപ്പിക്കുമെന്ന് സംശയത്തെ തുടർന്ന് അദ്ദേഹം ഫോൺ കൈ മാറിയിരുന്നില്ല. ചേംബറിൽ ഇരിക്കവേയാണ് ഫോൺ പൊട്ടിത്തെറിച്ചതെന്നും ഉപയോഗത്തിലോ ചാർജിങ്ങിലോ അല്ലായിരുന്നെന്നും അഭിഭാഷകൻ വ്യക്തമാക്കി.

 സെപ്റ്റംബർ എട്ടിനാണ് വൺപ്ലസ് നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചത്. ഗൗണിൽ സൂക്ഷിച്ചിരുന്ന ഫോൺ പൊട്ടിത്തെറിച്ചതോടെ അഭിഭാഷകന്റെ വയറിലും പൊള്ളലേറ്റതായി ആരോപിച്ചിരുന്നു.

Story Highlights: One plus sends legal Notice to Lawyer for tweet on Phone Explosion.