ദീപാവലി ആഘോഷങ്ങൾക്കിടയിലെ തർക്കം ; അച്ഛനും മകനും ചേര്ന്ന് അയല്വാസിയെ കുത്തിക്കൊന്നു.

നിവ ലേഖകൻ

stabbed death crackers diwali manglore Karnataka
stabbed death crackers diwali manglore Karnataka

ബെംഗളൂരു : ദീപാവലി ആഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിലുണ്ടായ തർക്കത്തിനിടെ അയൽക്കാരൻ കുത്തേറ്റ് മരിച്ചു.കർണാടകയിലെ മംഗളൂരുവിലാണ് സംഭവം നടന്നത്.സംഭവത്തിൽ അയൽക്കാരനായ വിനായക കാമത്ത് ആണ് കൊല്ലപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദീപാവാലി ആഘോഷത്തിന്റെ ഭാഗമായി വെങ്കടേശ്വ അപാർട്മെന്റിലെ കാർ പാർക്കിംഗ് സമീപത്തായി വിനായക കാമത്ത് പടക്കം പൊട്ടിച്ചതാണ് പ്രശ്നങ്ങളിലേക്ക് നയിച്ചത്.വിനായക കാമത്ത് പടക്കം പൊട്ടിക്കുന്നത് കണ്ട കൃഷ്ണാനന്ദ കിനിയും ഇയാളുടെ മകൻ അവിനാശും കാമത്തിനോട് തർക്കിക്കുകയും തർക്കംമൂത്ത് കൈയാങ്കളിയിലെത്തുകയും ചെയ്തു.തുടർന്ന് അച്ഛനും മകനും ചേർന്ന് വിനായക കാമത്തിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മംഗളൂരു സിറ്റി പോലീസ് പറയുന്നത്.

stabbed death crackers diwali manglore Karnataka

കുത്തേറ്റ ഉടൻ തന്നെ കാമത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബം നൽകിയ പരാതിയിൽ കൃഷ്ണാനന്ദ കിനിയ്ക്കെതിരെയും മകൻ അവിനാശിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. പോലീസ് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്.

  ദസറ ആഘോഷത്തിനിടെ മൈസൂരുവിൽ 10 വയസ്സുകാരി കൊല്ലപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു

Story highlight : One person was stabbed to death in quarrel while bursting crackers in Karnataka.

Related Posts
ദസറ ആഘോഷത്തിനിടെ മൈസൂരുവിൽ 10 വയസ്സുകാരി കൊല്ലപ്പെട്ടു; പോലീസ് അന്വേഷണം ആരംഭിച്ചു
Mysore minor death

ദസറ ആഘോഷത്തിനിടെ മൈസൂരുവിൽ 10 വയസ്സുകാരി കൊല്ലപ്പെട്ടു. ചാമുണ്ഡേശ്വരി ക്ഷേത്രത്തിലെ തെപ്പോത്സവത്തിൽ ബലൂൺ Read more

കർണാടകയിൽ അമ്മ മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
Mother commits suicide

കർണാടകയിലെ ശിവമോഗയിൽ 38 വയസ്സുള്ള ശ്രുതി എന്ന സ്ത്രീ തന്റെ 12 വയസ്സുള്ള Read more

തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
hot milk accident

ആന്ധ്രയിലെ അനന്തപൂരിൽ സ്കൂളിൽ കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലിൽ വീണ് ഒന്നര വയസ്സുകാരി ദാരുണമായി Read more

  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവ്; രോഗിയുടെ വിരലുകൾ മുറിച്ചുമാറ്റിയെന്ന് പരാതി.
ഗോമാംസം കടത്തിയെന്ന് ആരോപിച്ച് കർണാടകയിൽ ലോറിക്ക് തീയിട്ടു; അഞ്ചുപേർ കസ്റ്റഡിയിൽ

കർണാടകയിലെ ബെലഗാവിയിൽ ഗോമാംസം കടത്തുന്നു എന്നാരോപിച്ച് ഒരു ലോറിക്ക് തീയിട്ടു. റായ്ബാഗിൽ നിന്ന് Read more

പ്രശസ്ത ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു
Subeen Garg death

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് സിംഗപ്പൂരിൽ അന്തരിച്ചു. സ്കൂബ ഡൈവിംഗിനിടെയുണ്ടായ അപകടത്തെത്തുടർന്നാണ് Read more

ധർമ്മസ്ഥലയിൽ വീണ്ടും തലയോട്ടികൾ കണ്ടെത്തി; അന്വേഷണം ശക്തമാക്കി
Dharmasthala Skulls Found

ധർമ്മസ്ഥലയിലെ ബംഗ്ലഗുഡ്ഡ വനമേഖലയിൽ നടത്തിയ തിരച്ചിലിൽ രണ്ട് തലയോട്ടികൾ കൂടി കണ്ടെത്തി. ശുചീകരണ Read more

ബെംഗളൂരു മെട്രോ സ്റ്റേഷന് സെന്റ് മേരീസിന്റെ പേരിടാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Bengaluru Metro Station Renaming

ബെംഗളൂരുവിലെ ശിവാജിനഗർ മെട്രോ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നൽകാനുള്ള കർണാടക മുഖ്യമന്ത്രി Read more

  ഭൂട്ടാൻ വാഹന കള്ളക്കടത്ത് കേസ്: ദുൽഖർ സൽമാനെ ഇഡി ചോദ്യം ചെയ്യുന്നു
ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ച നിലയിൽ; മരണകാരണം വ്യക്തമല്ല
Malayali Jawan Dead

ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമിയിലെ സ്വിമ്മിങ് പൂളിൽ മലയാളി ജവാനെ മരിച്ച നിലയിൽ Read more

ചിത്രദുർഗയിൽ കാണാതായ 20കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
Chitradurga crime news

കർണാടകയിലെ ചിത്രദുർഗയിൽ കാണാതായ 20 വയസ്സുകാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സർക്കാർ Read more

കാമുകിയെ കൊന്ന് കത്തിച്ച് റോഡിൽ തള്ളി; കാമുകൻ അറസ്റ്റിൽ
Boyfriend kills girlfriend

കർണാടകയിലെ ചിത്രദുർഗയിൽ 20 വയസ്സുള്ള യുവതിയെ കാമുകൻ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. യുവതിക്ക് Read more