
അമിതവേഗത്തിലെത്തിയ ആഡംബരക്കാർ പാഞ്ഞുകയറി ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ 9 പേർക്ക് പരുക്കേറ്റു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പരുക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.രാജസ്ഥാനിലെ ജോധ്പുർ ഹൗസിങ് കോളനിക്ക് സമീപമാണ് അപകടം.
മുന്പിൽ പോയ രണ്ട് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ച കാർ വഴിയോരത്തെ കടകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
സമീപത്തെ സിസിടിവിയിൽനിന്നുമാണ് അപകടത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്തിയത്.
അപകടം നടന്ന ഉടന് പൊലീസ് സംഭവ സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദൗർഭാഗ്യകരമായ ഈ അപകത്തിൽ പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു.
Story highlight : one death and 9 injured in car accident at Rajasthan.