
ഓണക്കിറ്റിലെ എല്ലാ സാധനങ്ങളുടെയും നിലവാരം ഉറപ്പാക്കാനുള്ള നടപടി സപ്ലൈകോ സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്ക് വിതരണ കേന്ദ്രങ്ങളിൽ സംവിധാനം ഏർപ്പെടുത്തി.ഗുണം കുറഞ്ഞ പപ്പടം കഴിഞ്ഞ ഓണത്തിനു വിതരണം ചെയ്ത കമ്പനിക്കെതിരെ നടപടികൾ എടുത്തിട്ടുണ്ടെന്നും വ്യക്തമാക്കി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
42 ലക്ഷം കിറ്റുകൾക്കായി വാങ്ങിയത് പായസത്തിന് കൂടുതൽ പേർക്ക് ആവശ്യമുള്ള ഉണക്കലരിയാണ്. സേമിയ വാങ്ങിയത് ബാക്കിക്ക് വേണ്ടി മാത്രമാണ്.ട്രേഡ് മാർക് ലഭിക്കുന്ന ഉൽപന്നങ്ങളുടെ ഗുണം ഉറപ്പാക്കാനായി നിർബന്ധമാക്കിയിട്ടുണ്ട്.
വിതരണക്കാരൻ ടെൻഡറിൽ സൂചിപ്പിച്ചിട്ടുള്ളത് പൊതുവിപണിയിൽ പ്രചാരത്തിലുള്ള ‘സേവറിറ്റ്’ ബ്രാൻഡ് സേമിയയാണ്.വിതരണക്കാരെ തിരഞ്ഞെടുത്തത് ഇ–ടെൻഡർ മുഖേനയാണ്.
Story highlight: Onam Special kit quality