ജൂലൈ 31 മുതൽ ആരഭിക്കുന്ന ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് പതിനാറിന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം.ഈ മാസം 28 ഓടെ ജൂൺ മാസത്തിലെ കിറ്റ് വിതരണം പൂർത്തിയാക്കാനും റേഷൻ കടകൾക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് ഡയറക്റ്റർ നിർദേശം നൽകി.
മഞ്ഞ കാർഡുടമകൾക്ക് (എ.എ.വൈ.) ഈ മാസം 31 മുതൽ ഓഗസ്റ്റ് രണ്ട് വരെയും, പിങ്ക് കാർഡുടമകൾക്കും (പി.എച്ച്.എച്ച്.) ഓഗസ്റ്റ് 4 മുതൽ 7 വരെയും,ഓഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡുടമകൾക്കും (എൻ.പി.എസ്.) വെള്ള കാർഡുക്കാർക്ക് ഓഗസ്റ്റ് 13, 14, 16 തീയതികളിലുമാണ് കിറ്റ് വിതരണം ചെയ്യപ്പെടുക.
സർക്കാർ കേരളത്തിലെ 86 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് വിതരണം നടത്തുമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു.ഇത്തവണത്തെ ഓണക്കിറ്റിൽ ഉൾപ്പെടുത്തുന്നത് 13 തരം സാധനങ്ങളാണ്.
കയറ്റിറക്കു കൂലിയടക്കം സാധനങ്ങൾ കിറ്റാക്കി എത്തിക്കുന്നത് ഉൾപ്പടെയുള്ള ഘട്ടങ്ങളെ അടിസ്ഥാനമാക്കി ഒരു കിറ്റിന് 488.95 രൂപയാകും.420.50 കോടി രൂപയാണ് ഇതിനായി മൊത്തം ചെലവായി പ്രതീക്ഷിക്കുന്നത്.
Story highlights: Onam Special kit distribution from July 31