മസ്കത്ത് : നിയമലംഘനത്തെ തുടർന്ന് ഒമാനില് 11 മത്സ്യബന്ധന ബോട്ടുകള് അധികൃതര് പിടിച്ചെടുത്തു.
അല്‍ വുസ്ത ഗവര്ണറേറ്റിലാണ് ഫിഷറീസ് അഗ്രികള്ച്ചര് ആന്റ് വാട്ടര് റിസോഴ്സസ് ജനറല് ഡയറക്ടറേറ്റില് നിന്നുള്ള സംഘത്തിന്റെ പരിശോധനയിലാണ് ബോട്ടുകള് പിടിച്ചെടുത്തത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് പ്രവാസികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മത്സ്യബന്ധനത്തിനായി രാജ്യത്ത് അനുവദിക്കപ്പെട്ട ദൂരപരിധിക്കപ്പുറത്തേക്ക് ഇവർ മത്സ്യബന്ധനം നടത്തിയതായി അധികൃതര് കണ്ടെത്തുകയുണ്ടായി.
ഇവര്ക്കെതിരായ തുടർ നടപടികൾ സ്വീകരിക്കുന്നതിനായി വിവരങ്ങൾ ബന്ധപ്പെട്ട വിഭാഗങ്ങള്ക്ക് കൈമാറിയതായി അധികൃതര് വ്യക്തമാക്കി.
Story highlight : Oman Fisheries Directorate seizes 11 fishing ships,four expats arrested.